Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലടങ്ങി; കനലടങ്ങാതെ...

കടലടങ്ങി; കനലടങ്ങാതെ തീരം ^പരമ്പര

text_fields
bookmark_border
കടലടങ്ങി; കനലടങ്ങാതെ തീരം -പരമ്പര PART 5 കടലിന് തടവറയൊരുക്കാനാവുന്നില്ല ; എന്നും ഭീതിയുടെ നിഴലിൽ ആലപ്പാട് തീരം കരുനാഗപ്പള്ളി: ആലപ്പാട്ടുകാർ ദൈവത്തിന് നന്ദി പറയുകയാണ്. ഒപ്പം കടലമ്മക്കും. 13 വർഷം മുമ്പ് തിരകൾ താണ്ഡവമാടിയ നാടാണ് ആലപ്പാട്. തിരയടങ്ങിയപ്പോൾ ഇവിടം ശവപ്പറമ്പായിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമോ എന്ന ആശങ്കയായിരുന്നു ഒരാഴ്ചയോളം തീരത്താകെ. കടൽത്തിരകൾ ഇത്തവണയും വീട്ടകങ്ങളിലെത്തിനോക്കി. പഴയ രൗദ്ര ഭാവത്തോടെ ആയിരുന്നില്ല എന്നത് തീരത്തിന് ആശ്വാസമായി. കറുത്തിരുണ്ട മാനം തെളിഞ്ഞതോടെയാണ് ഇവിടത്തുകാരുടെ മനസ്സിലും ഭീതിയുടെ അലകളടങ്ങിയത്. തീരത്തടുക്കിയ കടൽ ഭിത്തി ഭേദിച്ചെത്തുന്ന തിരമാലകളാണ് ആലപ്പാടി​െൻറ ദുര്യോഗം. ഇവിടെ കടലിന് തടവറയൊരുക്കാൻ അധികൃതർ ക്കാവുന്നില്ല. ഉള്ള കടൽ ഭിത്തികൾക്ക് തിരയെത്തടുക്കാനാവുന്നില്ല. തീരത്തോടടുത്ത് താമസിക്കുന്ന 110 വീടുകളിലാണ് വെള്ളംകയറിയത്. മിക്കവക്കും നാശം സംഭവിച്ചു. ഇവിടെനിന്ന് എല്ലാവരെയും മാറ്റിപാർപ്പിച്ചിരുന്നു. ചെറിയഴീക്കൽ, കുഴിത്തുറ, ശ്രായിക്കാട് പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. ഡിസംബർ ഒന്നിനായിരുന്നു ആദ്യ കടൽകയറ്റം. പിന്നീട് മൂന്നാം ദിവസവും കടൽ തീരംകടന്നെത്തി. രണ്ടു ദിവസവും രാത്രികളിലായിരുന്നു കടലി​െൻറ കലിതുള്ളൽ. സൂനാമി പേടി നിലനിൽക്കുന്നതിനാൽ ൈകയിൽ കിട്ടിയതെല്ലാമെടുത്ത് എല്ലാവരും വീടൊഴിഞ്ഞ് പോകുകയായിരുന്നു. സൂനാമി അടിച്ചുകയറിയപ്പോൾ 139 ജീവനാണ് പൊലിഞ്ഞത്. ആലപ്പാട് തീരത്തി​െൻറ സംരക്ഷണത്തിന് സുരക്ഷിതമായ കടൽഭിത്തിയും പുലിമുട്ടുകളും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളനാതുരുത്ത് മുതൽ -മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്ന അഴീക്കൽ പൊഴിമുഖം വരെയുള്ള കടലിനും -ടി.എസ് കാനാലിനുമിടയിലുള്ള 17കിലോമീറ്റർ ദൂരത്തിൽ 100 മീറ്ററിനും -300 മീറ്ററിനുമിടയിൽ വീതി മാത്രമുള്ള പ്രദേശമാണ് ആലപ്പാട്. കരിമണൽ ഖനനമാണ് കടൽകയറ്റത്തിന് വഴിവെക്കുന്നതിന് പ്രധാന കാരണം. ഇതിനു പരിഹാരം കണ്ടാൽ ആലപ്പാട് തീരത്ത് കടൽക്ഷോഭം നിയന്ത്രിക്കാനാവും. ജനങ്ങളുടെ എതിർപ്പ് രൂക്ഷമാകുമ്പോൾ തീരസംരക്ഷണത്തിന് കടൽഭിത്തിയെന്ന പേരിൽ കല്ലിട്ട് പോകുന്നു. അതു കടലിൽ കായം കലക്കുന്നതിന് തുല്യമാണ്. ഇട്ട് ദിവസങ്ങൾക്കകം കല്ല് കടൽമണ്ണിൽ പുതഞ്ഞ് ഇല്ലാതാവും. ഇതിൽ വൻ അഴിമതിയും നടക്കുന്നതായി പയപ്പെടുന്നു. ശാസ്ത്രീയമായ കടൽഭിത്തി കെട്ടി തീരം സംരക്ഷിക്കാൻ മാറി മാറി വരുന്ന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സൂനാമി ഫണ്ട് കോടിക്കണക്കിന് ഉണ്ടായിരുന്നിട്ടും ഇവിടെ തീരസംരക്ഷണത്തിന് ഒരുരൂപ പോലും ചെലവഴിച്ചിരുന്നില്ല. ചെറിയ ഒരു പ്രതിഭാസം പ്രകൃതിയിൽ ഉണ്ടായാൽ പോലും ആലപ്പാട് തീരത്തെ കടൽ ആർത്തിരമ്പുന്ന സാഹചര്യം നിലനിൽക്കുന്നു. ചെറിയഴീക്കൽ ഭാഗത്ത് 37 വർഷം മുമ്പ് സ്ഥാപിച്ച ഏതാനും മീറ്റർ കടൽഭിത്തി ഇതുവരെയും അറ്റകുറ്റപ്പണി നടന്നിട്ടില്ല. അതും ഓഖി ചുഴലി പ്രതിഭാസത്തിൽ തകർന്നു. ചെറിയഴീക്കലിലെ ഭിത്തിയും തകർന്നു. ശ്രായിക്കാട്, കുഴിത്തുറ, ചെറിയഴീക്കൽ എന്നീ പ്രദേശത്ത് പുലിമുട്ടുകളും വേണമെന്നതാണ് പ്രധാന ആവശ്യം. ഓഖി ചുഴലിക്കാറ്റിലൂടെ ഉണ്ടായ കടൽകയറ്റം നാശം വിതച്ചത് നേരിൽ കാണാനെത്തിയ കലക്ടർ കാർത്തികേയൻ, ആർ. രാമചന്ദ്രൻ എം.എൽ.എ എന്നിവരുടെ മുന്നിൽ ആലപ്പാട്ടെ ജനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എല്ലാം നിരത്തിയ ആവശ്യം ഇതായിരുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ആലപ്പാട് തീരത്ത് ശ്രയിക്കാട്, ചെറിയഴീക്കൽ എന്നിവിടങ്ങളിൽ പുലിമുട്ടുകളും സംരക്ഷണഭിത്തിയില്ലാത്തിടത്ത് അതും നിർമിക്കാൻ പ്രോജക്ട് തയാറാക്കിയിരുന്നു. പിന്നീട് തുടർ നടപടിയുണ്ടായില്ല. ഷംസ് കരുനാഗപ്പള്ളി (അവസാനിച്ചു) മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മ​െൻറ് ചവറ: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒടുവിൽ രക്ഷകരായത് മറൈൻ എൻഫോഴ്സ്മ​െൻറ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും മാതൃകാ പരമായ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ കാഴ്ചവെച്ചത്. കടലിൽ അകപ്പെട്ട 28 മത്സ്യത്തൊഴിലാളികളെയാണ് സംഘം രക്ഷപെടുത്തി കരയിൽ എത്തിച്ചത്. നീണ്ടകര തങ്കശേരി ഹാർബറുകളിലായി നിരവധി വള്ളങ്ങളും ബോട്ടുകളു കരയ്ക്കെത്തിക്കാൻ കഴിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. കടലിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അഴീക്കൽ, എറണാകുളം വൈപ്പിൻ ഹാർബറുകളിലാണ് എത്തിച്ചത്. ഫിഷറീസ് വകുപ്പ് വാടകക്ക് നൽകിയ ബോട്ടിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും സാഹചര്യത്തിലും മറൈൻ എൻഫോഴ്സ്മ​െൻറ് ഉണർന്ന് പ്രവർത്തിച്ചത് കാരണമാണ് മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ സാധിച്ചത്. മറൈൻ എസ്.പി. സുനീഷ്, ഡി.വൈഎസ്.പി. സജീവ്, നീണ്ടകര സി.ഐ അബ്ദുൽ വഹാബ്, എ.ഡി.എഫ് രമേശ് ശശിധരൻ, നൗഷാദ് ഖാൻ , എസ്.ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടലിൽ രക്ഷാ പ്രവർത്തനം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story