Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർത്താവും കൂട്ടാളികളും ...

ഭർത്താവും കൂട്ടാളികളും ജീവിക്കാൻ സമ്മതിക്കുന്നി​െല്ലന്ന പരാതിയുമായി യുവതി

text_fields
bookmark_border
കൊല്ലം: വിവാഹബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയുമൊത്ത് കഴിയുന്ന ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് തന്നെയും രണ്ടുമക്കളെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആക്രമിച്ച് വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് യുവതി രംഗത്ത്. കോടതിയുടെ സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും ഏരൂര്‍ പൊലീസ് തനിക്കും മകള്‍ക്കും നീതി നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് ഭാരതീപുരം മുംതാസ് മന്‍സിലില്‍ എസ്.എം. സീനാബീഗം രംഗത്തെത്തിയത്. 1999ലാണ് പത്തടി പേഴുവിള വീട്ടില്‍ റഹീം തന്നെ വിവാഹം കഴിച്ചത്. മൂന്നുമക്കളില്‍ ഇളയകുട്ടി മരണപ്പെട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റഹീം തന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പമാണ് കഴിയുന്നത്. ത​െൻറ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിനുവേണ്ടി സ്ഥലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകരും ഗുണ്ടകളുമായി ചേര്‍ന്ന് പലതവണ ആക്രമണം നടത്തിയിരുന്നതായും അവർ പറഞ്ഞു. വീട്ടില്‍ ജോലിക്കെത്തുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും മാനഹാനി ഉണ്ടാകുംവിധം അസഭ്യം പറയുകയും അധിക്ഷേപിക്കുയും ചെയ്യുന്നത് പതിവാണ്. ഇതുമൂലം തനിക്കും മക്കള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വിവാഹസമയത്ത് ലഭിച്ച സ്വര്‍ണാഭരണങ്ങളും മറ്റും ഇതുവരെ തിരികെ നല്‍കിയിട്ടില്ല. സ്വത്തുക്കള്‍ നഷ്‌ടെപ്പടുമെന്ന ആശങ്കയില്‍ രേഖകളിൽ കൃത്രിമം കാണിച്ച് ഭര്‍ത്താവ് അദ്ദേഹത്തി​െൻറ സഹോദരൻറ പേരില്‍ എഴുതി നല്‍കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്കും റൂറല്‍ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ വേണ്ട നടപടികളെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഏരൂര്‍ പൊലീസ് ഭര്‍ത്താവി​െൻറ രാഷ്ട്രീയ സ്വാധീനത്താല്‍ നടപടിയെടുക്കാന്‍ മടിക്കുകയാണെന്നും അവർ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം ആരോപണങ്ങളിൽ കഴമ്പിെല്ലന്നും സീനാബീഗത്തിനും കുടുംബത്തിനുംവേണ്ടി ചെയ്യാവുന്നതി​െൻറ പരമാവധി സഹായം ചെയ്യുന്നുണ്ടെന്നും ഏരൂർ എസ്.െഎ. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story