Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസന്മാർഗം...

'സന്മാർഗം തെരഞ്ഞെടുക്കാനും അവഗണിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യർക്ക് നൽകിയിട്ടുണ്ട്​'

text_fields
bookmark_border
പത്തനാപുരം: മതത്തിൽ നിർബന്ധമില്ലെന്നും വിശ്വാസകാര്യങ്ങളിൽ ദൈവം പോലും നിർബന്ധം പുലർത്തുന്നില്ലെന്നും സന്മാർഗം തെരഞ്ഞെടുക്കാനും അവഗണിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവംതന്നെ മനുഷ്യർക്ക് നൽകിയിരിക്കുകയാണെന്നും സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സുജാത്. 'ഞാൻ അറിഞ്ഞ പ്രവാചകൻ' വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി പത്തനാപുരം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം എന്നതിനപ്പുറം മാർഗദർശനമാണ് മനുഷ്യർക്ക് ദൈവം നൽകിയിരിക്കുന്നത്. ഭരണാധികാരിയായിരിക്കെ, അധികാരവും ശക്തിയുമുണ്ടായിരിക്കെ, എല്ലാ വിശ്വാസികൾക്കുമുള്ള വിശ്വാസസ്വാതന്ത്ര്യം അനുവദിക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി ചെയ്തത്. എന്നാൽ, ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യൻ പുരുഷനായിരുന്നെന്നും അപ്പോൾ ഇന്നത്തെപ്പോലുള്ള വേർതിരിവുകൾക്ക് അടിസ്ഥാനമുണ്ടാവുമോ എന്ന് തുടർന്ന് സംസാരിച്ച താലൂക്ക് സമാജം എക്സിക്യൂട്ടിവ് അംഗം വിജയകുമാർ ചോദിച്ചു. ഞാൻ അറിഞ്ഞ പ്രവാചകൻ മുഹമ്മദ് നബി മാലോകർക്കും ജീവജാലങ്ങൾകം പ്രകൃതിക്കും ഒരു കാരുണ്യക്കടലായി അനുഭവപ്പെടുകയായിരുന്നു എന്ന് ചർച്ചയുടെ സമാഹരണം നിർവഹിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് പറഞ്ഞു. സ്വാമി സാംബക്ജി, പ്രദീപ് ഗുരുകുലം, പാസ്റ്റർ തോമസ്, രാധാകൃഷ്ണൻ, മുഹമ്മദ് ഷരീഫ്, പി.എച്ച്‌. ഷാഹുൽ ഹമീദ്, എസ്. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story