Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിയുടെ...

വിദ്യാർഥിയുടെ തടഞ്ഞുവെച്ച സർട്ടിഫിക്കറ്റുകൾ ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊല്ലം: മൂന്നാർ മൗണ്ട് റോയൽ കോളജിൽ 2016-19 ബാച്ചിൽ ബി.എസ്സി കാറ്ററിങ് ടെക്നോളജിയിൽ പ്രവേശനം നേടിയ ശേഷം പഠനം ഉപേക്ഷിച്ച വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ ഒരു മാസത്തിനകം തിരികെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നത് വഴിയുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് കോളജ് അധികൃതർ ഉത്തരവാദിയായിരിക്കുമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ദീർഘകാലത്തെ കഠിന പ്രയത്നത്താൽ ഒരു വിദ്യാർഥി കരസ്ഥമാക്കുന്ന സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നത് മനുഷ്യാവാകാശ ലംഘനമാണ്. സർട്ടിഫിക്കറ്റ് പിടിച്ചുവെക്കാൻ കോളജുകൾക്ക് നിയമപരമായി അധികാരമില്ലെന്ന് ഹൈകോടതി W.A 493 of 2017 in WP(c) 1275/2017 എന്ന ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ടെന്നും കമീഷൻ ചൂണ്ടികാണിച്ചു. മഹാത്മാഗാന്ധി സർവകലാശാല ഇക്കാര്യത്തിൽ കോളജ് അധികൃതർക്ക് നിർദേശം നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി ജി. വിജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. അംഗീകാരം ഇല്ലാത്ത സ്ഥാപനത്തി​െൻറ പേരിൽ ഫീസ് ഈടാക്കിയ നടപടി അന്വേഷിച്ച് സർവകലാശാല തുടർനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story