Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരിതാശ്വാസ...

ഓഖി ദുരിതാശ്വാസ നിധിയിലേക്ക്​ സഹായം

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാരുടെ വേതനത്തിൽനിന്ന് സമാഹരിച്ച ആറുകോടി മന്ത്രി എം.എം. മണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരള സ്േറ്ററ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷ​െൻറ 50 ലക്ഷം രൂപയും വൈദ്യുതി മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ സംഭാവനയായ 1,03,500 രൂപയുടെ ചെക്കും മന്ത്രി കൈമാറി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ 1,17,063 രൂപയും കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി 41,51,630 രൂപയും മാർത്തോമ ചർച്ച് എജുക്കേഷനൽ സൊസൈറ്റിക്കുവേണ്ടി ഫാ. ജോസഫ് മാർ ബർണബാസ് അഞ്ചു ലക്ഷം രൂപയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് അഞ്ചു ലക്ഷം രൂപയും തലോർ സർവിസ് കോഒാപറേറ്റിവ് ബാങ്ക് അഞ്ചു ലക്ഷം രൂപയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് നാലു ലക്ഷം രൂപയും തിരുവനന്തപുരം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽെഫയർ അസോ. ഒരുലക്ഷം രൂപയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഒരുലക്ഷം രൂപയും ചെന്നൈ മലയാള വിദ്യാലയം ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും 10,000 രൂപയും സംഭാവന നൽകി. സെക്രേട്ടറിയറ്റ് കാൻറീൻ മാനേജരുടെ ചുമതല വഹിക്കുന്നതും സെക്രേട്ടറിയറ്റ് ജീവനക്കാരനുമായ സതീഷ്കുമാർ മകളുടെ വിവാഹവേദിയിൽ 10,000 രൂപ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഒറ്റപ്പാലം ചേറ്റൂർ ശങ്കരൻ നായർ സ്മാരക കൾച്ചറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കെ.പി.എസ്. മേനോൻ അവാർഡ് ജേതാവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന സുരക്ഷ ഉപദേഷ്ടാവുമായ കെ. വിജയകുമാർ അവാർഡ് തുകയായ 50,000 രൂപ മന്ത്രി എ.കെ. ബാലൻ മുഖേന ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നായർ സർവിസ് സൊസൈറ്റി ഹെഡ് ഓഫിസ് സ്റ്റാഫ് അംഗങ്ങൾ 1,37,100 രൂപയും ശോഭ ഗ്രൂപ് ചെയർമാൻ പി.എൻ.സി. മേനോൻ 25 ലക്ഷം രൂപയും കേരള ഗവ. നഴ്സസ് അസോ. ഒരു ലക്ഷം രൂപയും ശ്രീനാരായണ വേൾഡ് റിസേർച് ആൻഡ് പീസ് സ​െൻറർ ഒരു ലക്ഷം രൂപയും എറണാകുളം കരയോഗം െറസിഡൻസ് അസോ. 55,555 രൂപയും നെടുമങ്ങാട് ആനന്ദ് ഫാർമേഴ്സ് സർവിസ് കോഒാപറേറ്റിവ് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഒരുദിവസത്തെ ശമ്പളവും പൊതുനന്മ ഫണ്ടും ഉൾപ്പെടെ 1.25 ലക്ഷം രൂപയും ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story