Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനാക്കോണ്ടകൾ...

അനാക്കോണ്ടകൾ 'പുരനിറയുന്നു'

text_fields
bookmark_border
തിരുവനന്തപുരം: കോഴിയെയും മുയലിനെയും അകത്താക്കി അനാക്കോണ്ട 'പുരനിറയുന്നു'. ശ്രീലങ്കയിൽനിന്ന് മൂന്നരവർഷം മുമ്പ് തിരുവനന്തപുരം മൃഗശാലയിൽ കൊണ്ടുവന്ന ആഫ്രിക്കന്‍ അനാക്കോണ്ടയാണ് ഇപ്പോൾ ഭീമാകാരരൂപത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ടുവരുന്ന അനാക്കോണ്ട കേരളത്തിൽ തിരുവനന്തപുരം മൃഗശാലയില്‍ മാത്രമാണുള്ളത്. 2014 ഏപ്രിലിലാണ് ഏഴ് കുഞ്ഞുങ്ങളെ ഇവിടെ എത്തിച്ചത്. മൂന്നരവർഷം പിന്നിടുേമ്പാൾ അതിൽ രണ്ട് പെൺ പാമ്പുകൾ 70 കിലോയോളമെത്തി. ഭീമന്മാർ രണ്ടെണ്ണവും 12 അടിയിലധികം നീളവുമായി. പാമ്പുകളുടെ കീപ്പർ അർഷദി​െൻറ പരിചരണത്തിൽ ശീതീകരിച്ച കൂട്ടിൽ കഴിയുന്ന അനാക്കോണ്ടക്ക് ഇഷ്ടഭക്ഷണം കോഴികളും മുയലുകളുമാണ്. ആഫ്രിക്കൻ വനാന്തരത്തി​െൻറ അതേ ആവാസവ്യവസ്ഥ ഇവിടെ സൃഷ്ടിച്ചാണ് അനാക്കോണ്ടകളെ പാർപ്പിച്ചിരിക്കുന്നത്. കൂട്ടിൽ പ്രത്യേകം തയാറാക്കിയ വെള്ളച്ചാട്ടത്തിലും പാറക്കെട്ടുകൾക്കിടയിലുമായി പിണഞ്ഞും മറിഞ്ഞും നിറഞ്ഞുകിടക്കുകയാണ്. ഒരു ആണും ആറു പെണ്ണുങ്ങളുമാണ് കൂട്ടത്തിലുള്ളത്. അരുന്ധതി, ഏയ്ഞ്ചല, രേണുക, റൂത്ത്, ഗംഗ, രമണി, ദിൽഫരി എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. ദിൽഫരിയാണ് ഏക ആൺതരി. അഞ്ചു മുതൽ 10 കിലോ തൂക്കമുള്ള സമയത്താണ് ഇവയെ കൊണ്ടുവന്നത്. വളർച്ച പ്രാപിച്ച് 300 കിലോവരെ എത്താം. അമിതമായ തൂക്കം കൂടിയതി​െൻറ അടിസ്ഥാനത്തിൽ ഏയ്ഞ്ചല ഗർഭിണിയാണെന്ന വാർത്തകളും കൗതുകം ജനിപ്പിച്ചിരുന്നു. എന്നാൽ, അത് പിന്നീട് ശരിയല്ലെന്ന് മൃഗശാല അധികൃതർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story