Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സി പെൻഷൻ...

കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക: ആദ്യഗഡു ക്രിസ്മസിന് മുമ്പെന്ന് മന്ത്രി തോമസ് ഐസക്

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ കുടിശ്ശികയുടെ ആദ്യഗഡു ക്രിസ്മസിന് മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്. ഇതിനായി സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കാൻ കഴിഞ്ഞ ആഴ്ചതന്നെ ശ്രമം തുടങ്ങിയിരുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പെൻഷൻ ആനുകൂല്യങ്ങൾ കുറക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലില്ല. അത് സർക്കാറിന് സ്വീകാര്യവുമല്ല. വാസ്തവത്തിൽ 3200 കോടിയുടെ ബാങ്ക് കൺസോർട്യം വായ്പ വൈകുന്നതിനുതന്നെ കാരണം സർക്കാറി​െൻറ ഈ നിലപാടാണ്. പെൻഷൻ 25000 രൂപയിൽ പരിമിതപ്പെടുത്തി ഏകോപിപ്പിക്കണമെന്നതാണ് വായ്പ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഒന്നായി ബാങ്ക് കൺസോർട്യം മുന്നോട്ട് വെക്കുന്നത്. ഇത് സർക്കാറിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ അഞ്ചു മാസത്തെ പെൻഷൻ കുടിശ്ശിക ഇനത്തിൽ 224 കോടിയാണ് 38,000ത്തോളം വരുന്ന പെൻഷൻകാർക്ക് നൽകാനുള്ളത്. ആദ്യഗഡു ക്രിസ്മസിന് മുമ്പ് നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും എത്രപേർക്ക് ലഭിക്കുമെന്ന് വ്യക്തമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story