Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദത്ത്​ നൽകിയ...

ദത്ത്​ നൽകിയ കുട്ടിക്ക്​ മർദനം; ദമ്പതികൾ​െക്കതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന്​ ശിശുക്ഷേമസമിതി

text_fields
bookmark_border
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽനിന്ന് ദത്തെടുത്ത ആറുവയസ്സുകാരനെ മർദനത്തിനും പീഡനത്തിനും ഇരയാക്കിയ ബംഗാൾ സ്വദേശികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് ഡി.ജി.പിക്ക് കത്ത് നൽകി. വെള്ളിയാഴ്ചയാണ് അയൽവാസികളുടെ പരാതിയെതുടർന്ന് പട്ടം സ്വദേശികളായ ദമ്പതികളിൽനിന്ന് ദത്ത് നൽകിയ കുട്ടിയെ ശിശുക്ഷേമസമിതി തിരികെ എടുത്തത്. എന്നാൽ, സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ല. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്. സംഭവം നടന്നത് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സംഭവത്തെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി തങ്ങളുടെ പരിധിയിലുള്ള പൂജപ്പുര പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയിരുന്നു. അതിനാൽ പൂജപ്പുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് കൈമാറിയാൽ മാത്രമേ തുടരന്വേഷണം സാധ്യമാകൂവെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് പൊലീസ്. പൂജപ്പുര പൊലീസും കേസെടുത്തിട്ടില്ല. ഗൗരവമേറിയ വിഷയത്തിൽ പൊലീസ് നടത്തുന്ന അനാസ്ഥ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംഭവത്തിന് കാരണക്കാരായ ദമ്പതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമിതി ജനറൽ സെക്രട്ടറി ഡി.ജി.പിക്ക് കത്ത് നൽകിയത്. സംസ്ഥാനത്തും പുറത്തും ദത്ത് നൽകിയിട്ടുള്ള എല്ലാ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച് ഏതെങ്കിലുംതരത്തിൽ പീഡനങ്ങൾ രക്ഷിതാക്കളിൽനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ആ കുട്ടികളെ സമിതി തിരികെ എടുക്കുമെന്ന് ദീപക് അറിയിച്ചു. കുട്ടിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പട്ടം സ്വദേശികളായ ദമ്പതികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചെങ്കിലും വിട്ടുനൽകാൻ കമ്മിറ്റി തയാറായില്ലെന്ന് സമിതി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story