Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഗാ തൊഴിൽമേള ദിശ...

മെഗാ തൊഴിൽമേള 'ദിശ ^2018' ജനുവരി ആറിന്​

text_fields
bookmark_border
മെഗാ തൊഴിൽമേള 'ദിശ -2018' ജനുവരി ആറിന് കൊല്ലം: സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികളെ ലക്ഷ്യമിട്ട് ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സ​െൻററും നാഷനൽ എംപ്ലോയ്മ​െൻറ് സർവിസ് സ്കീമും ശാസ്താംകോട്ട ബി.എം.സി കോളജും ചേർന്ന് മെഗാ തൊഴിൽമേള (ദിശ -2018) സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ആറിന് ശാസ്താംകോട്ട ബി.എം.സി കോളജിലാണ് പരിപാടി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ അമ്പതോളം പ്രമുഖ കമ്പനികൾ പെങ്കടുക്കും. എംപ്ലോയബിലിറ്റി സ​െൻററിൽ പേര് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പെങ്കടുക്കാം. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്തുള്ള എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിനകത്തുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ഒരുക്കും. വാർത്തസമ്മേളനത്തിൽ ഷർമിള സത്യൻ, സിബി സുധീർ, നസീറ, ബിബിൻ, മനോജ് കുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story