Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സി ബസ്​...

കെ.എസ്.ആർ.ടി.സി ബസ്​ മിനിലോറിയിലും കാറിലുമിടിച്ചു

text_fields
bookmark_border
ചവറ: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് മിനിലോറിയിലും കാറിലുമിടിച്ചു. ബസി​െൻറ മുന്നിൽനിന്ന് തലനാരിഴക്കാണ് യാത്രക്കാരും വാഹനങ്ങളും രക്ഷപ്പെട്ടത്. അമിതവേഗത്തിൽ വന്ന ബസ് മുന്നിൽ പോകുകയായിരുന്ന മിനിലോറിയിലും കാറിലുമിടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ചവറ ശങ്കരമംഗലം എസ്.ബി.ഐക്ക് മുന്നിൽ തിങ്കളാഴ്ച ഉച്ചക്ക് 12.25നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കായംകുളം ഡിപ്പോയിലെ സൂപ്പർഫാസ്റ്റാണ് നിയന്ത്രണം വിട്ടത്. ബസി​െൻറ വരവ് കണ്ട് മറ്റു വാഹനങ്ങൾ വശത്തേക്ക് ഒതുക്കിയതുകൊണ്ടാണ് കൂടുതൽ അപകടം ഒഴിവായത്. ബസി​െൻറ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. യാത്രക്കാരിലൊരാൾക്ക് നിസ്സാര പരിക്കേറ്റു. ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് അപകടസ്ഥലത്തുണ്ടായിരുന്ന ജനങ്ങൾ ആരോപിച്ചു. ഹൈവേ പൊലീസും ചവറ പൊലീസും സ്ഥലത്തെത്തി ബസ് കസ്റ്റഡിയിൽ എടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story