Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതടഞ്ഞു​െവച്ച പെൻഷൻ...

തടഞ്ഞു​െവച്ച പെൻഷൻ ആനുകൂല്യം പലിശസഹിതം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: സർക്കാറിന് 300 രൂപയുടെ നഷ്ടം വരുത്തിയെന്ന പേരിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ തടഞ്ഞ പെൻഷൻ ആനുകൂല്യം 12 ശതമാനം പലിശ സഹിതം രണ്ടുമാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. 2012 ഏപ്രിലിൽ സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥന് പലിശയായി സർക്കാർ അധികം നൽകേണ്ടിവരുന്ന തുക ഫയലിൽ കാലതാമസം വരുത്തിയ ഉദ്യേഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. മുഹമ്മ പങ്ങപ്പറമ്പിൽ രാമനാഥൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 26 വർഷത്തെ സേവനത്തിന് ശേഷമാണ് രാമനാഥൻ വിരമിച്ചത്. സർവിസിലിരിക്കെ ഉണ്ടായ അച്ചടക്ക നടപടിയിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെയും ഹൈകോടതിയെയും സമീപിച്ചിരുന്നു. ആനുകൂല്യം അടിയന്തരമായി നൽകാൻ ഉത്തരവുണ്ടായെങ്കിലും നടപടിയെടുത്തില്ല. ഡി.സി.ആർ.ജിയായി 5,11,589 രൂപയാണ് ലഭിക്കാനുള്ളത്. സർക്കാറിന് നഷ്ടം വരുത്തിയതിന് 300 രൂപ കണക്കാക്കി പ്രതിമാസം 50 രൂപ വീതം രാമനാഥനിൽനിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിസ്സാരമായ ഒരു കുറ്റത്തി​െൻറ പേരിൽ പെൻഷൻ ആനുകൂല്യം വൈകിപ്പിച്ചതിൽ ഒരു ന്യായീകരണവുമില്ലെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. 2002 മാർച്ച് 27ലെ ഉത്തരവ് പ്രകാരം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടിയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. വിരമിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും ആനുകൂല്യം നൽകാത്തത് മനുഷ്യത്വരഹിതമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. 2013 ഏപ്രിൽ മുതൽ പലിശ കണക്കാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story