Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ളം അമൂല്യമാണ്; ...

കുടിവെള്ളം അമൂല്യമാണ്; ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം ^മുഖ്യമന്ത്രി

text_fields
bookmark_border
കുടിവെള്ളം അമൂല്യമാണ്; ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം -മുഖ്യമന്ത്രി കിളിമാനൂർ: കുടിവെള്ളം അമൂല്യമായതിനാൽ അത് ഉപയോഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിളിമാനൂർ പഴയകുന്നുമ്മേൽ -മടവൂർ പഞ്ചായത്തുകൾക്കായുള്ള ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കുടിവെള്ളത്തിനായി സംസ്ഥാനങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന അവസ്ഥയും ജനങ്ങൾ തെരുവിലിറങ്ങി പോരടിക്കുന്ന അവസ്ഥയും നാം കണ്ടതാണ്. മഴ നല്ല തോതിൽ ലഭിക്കുന്ന സംസ്ഥാനമായിട്ടും മഴവെള്ളം സംരക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. കുളങ്ങളും നദികളും തോടുകളുമൊക്കെ സംരക്ഷിക്കാൻ ഇപ്പോൾ നാട്ടുകാർതന്നെ സംഘടിച്ചെത്തുന്നത് പ്രശംസനീയമാണ്. സംസ്ഥാന സർക്കാറിന് ഇക്കാലയളവിൽ 31 കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിക്കാൻ കഴിഞ്ഞു. കേരളത്തിൽ 55 ശതമാനം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റിക്ക് കഴിയുന്നുണ്ട്. 36 കുടിവെള്ള പദ്ധതികൾക്കായി 1541 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷം കുടിവെള്ള പദ്ധതിക്കായി 86 കോടിയുടെ മൂന്നു പദ്ധതികൾ നബാർഡി​െൻറ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യം ജലസംരക്ഷണമാണെന്നും നാട്ടുകാരുടെ സഹകരണം കൂടി ഉണ്ടായാൽ വരൾച്ചയെ നേരിടാൻ നമുക്ക് കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ കാര്യത്തിൽ ദേശീയതലത്തിൽ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജലവിഭവ മന്ത്രി മാത്യൂ ടി.തോമസ് പറഞ്ഞു. ബി. സത്യൻ എം.എൽ.എ സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടർ എ. ഷൈനാമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. വി. ജോയി എം.എൽ.എ, എൻ. രാജൻ, ഡി. സ്മിത, ശ്രീജാ ഷൈജുദേവ്, എസ്. സിന്ധു, എസ്‌. രാജലക്ഷ്മി അമ്മാൾ, ഗിരിജാ ബാലചന്ദ്രൻ, എസ്. സനു, എസ്. യഹിയ, കെ. രാജേന്ദ്രൻ, എൻ. സുദർശനൻ, പി.ആർ. രാജീവ്, വല്ലൂർ രാജീവ്, ടി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ കിളിമാനൂർ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story