Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്രപ്രവർത്തകർക്ക്...

'പത്രപ്രവർത്തകർക്ക് ആധുനിക സാ​േങ്കതികവിദ്യയിൽ പരിശീലനം നൽകണം'

text_fields
bookmark_border
തിരുവനന്തപുരം: ആധുനിക സാേങ്കതികവിദ്യയുടെ കുതിച്ചുചാട്ടം പരമ്പരാഗത പത്രപ്രവർത്തനത്തെ തച്ചുടയ്ക്കുമെന്ന് മൊബൈൽ ജേണലിസം വിദഗ്ധനും സി.എൻ.എൻ ചാനലിലെ മുൻ സീനിയർ സോഷ്യൽ റിപ്പോർട്ടറുമായ യൂസുഫ് ഒമർ. സ്വദേശാഭിമാനി മാധ്യമ പഠനകേന്ദ്രത്തി​െൻറ കീഴിൽ വക്കം മൗലവി ഫൗണ്ടേഷനിൽ നടന്ന മൊബൈൽ ജേണലിസം ഏകദിന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ൽ 5ജി വരുന്നതോടുകൂടി ഒന്നിലധികം സാേങ്കതികവിദ്യകളുടെ ഒരുമിച്ചുള്ള ഒരു കടന്നുകയറ്റത്തിൽ പഴയ പത്രപ്രവർത്തനരീതികളിൽ കാതലായ മാറ്റം സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആധുനിക സാേങ്കതികവിദ്യയിൽ എല്ലാവിധ പരിശീലനവും നൽകുകയെന്നതാണ് സ്വദേശാഭിമാനി മാധ്യമ പഠനകേന്ദ്രത്തി​െൻറ ലക്ഷ്യെമന്ന് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ എ. സുഹൈർ പറഞ്ഞു. കാപ്ഷൻ വക്കം മൗലവി ഫൗണ്ടേഷ​െൻറ കീഴിലെ യങ് ജേണലിസ്റ്റ് ക്ലബ് നടത്തിയ ശിൽപശാലയിൽ സി.എൻ.എൻ ചാനലിലെ മുൻ സീനിയർ സോഷ്യൽ റിപ്പോർട്ടർ യൂസുഫ് ഒമർ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story