Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽ നീന്തിക്കടന്ന്​...

കടൽ നീന്തിക്കടന്ന്​ വിനീഷ്​ വരും; കൂടപ്പിറപ്പുകൾ കാത്തിരിപ്പുണ്ട്​

text_fields
bookmark_border
പൂന്തുറ: 'മക​െൻറ മുഖം അവസാനമായെങ്കിലും ഒരു നോക്ക് കാട്ടിത്തരാനുള്ള കനിവ് കാട്ടണേ കടലമ്മേ'യെന്ന പ്രാർഥനയും വഴിക്കണ്ണുമായി പിതാവി​െൻറയും സഹോദരങ്ങളുടെയും കാത്തിരിപ്പ് തുടങ്ങിയിട്ട് 20 നാള്‍ പിന്നിടുന്നു. പൂന്തുറ ചേരിയാമുട്ടം കടപ്പുറത്തുനിന്ന് ഒൗട്ട്ബോഡ് എഞ്ചിന്‍ വള്ളത്തില്‍ കടലില്‍ പോയി കാണാതായ പതിനാറുകാരന്‍ വിനീഷി​െൻറ പിതാവായ വിന്‍സ​െൻറും മൂന്ന് മക്കളുമാണ് പ്രാർഥനയോടെ വഴിക്കണ്ണുമായി കാത്തിരിക്കുന്നത്. ഓഖി ദുരന്തം വിതക്കുന്നതി​െൻറ തലേന്ന് മരുന്നിനുള്ള പണവുമായി തിരികെ വരാമെന്ന് പറഞ്ഞ് പോയ മകനാണ് ഇനിയും തീരമണയാത്തത്. ദിവസങ്ങളായി തോരാത്ത കണ്ണുനീരിന് മുന്നില്‍ ആശ്വാസവാക്കുകളും ഭക്ഷണവുമായി നിരവധിപേര്‍ എത്തുന്നുണ്ടെങ്കിലും ഇതൊന്നും മക​െൻറ വേര്‍പാടിന് പകരമാകാത്ത അവസ്ഥയിലാണ് അച്ഛനും മക്കളും. ജീവിതബാല്യം പുഷ്പിക്കാന്‍ തുടങ്ങും മുമ്പേ കുടുംബഭാരം തോളില്‍ ചുമക്കേണ്ടിവന്നതാണ് വിനീഷി​െൻറ ജീവിതം. കൂട്ടുകാര്‍ സ്കൂളില്‍ പഠിക്കാന്‍ പോകുമ്പോള്‍ വിനീഷ് കട്ടമരത്തില്‍ കുടുംബത്തി​െൻറ പട്ടിണി മാറ്റാന്‍ പങ്കായവുമായി കടലി​െൻറ ആഴപ്പരപ്പിലേക്ക് അന്നം തേടിപ്പോയി. വീനിഷിനൊപ്പം കടലില്‍ പോയിരുന്നവരില്‍ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ട് നേരത്തേ കരക്കെത്തിയിരുന്നു. ഉള്‍ക്കടലില്‍ വള്ളത്തില്‍ ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെയാണ് ഓഖി ആഞ്ഞടിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം തലകീഴായി മറിഞ്ഞത്. തീരത്തേക്ക് നീന്തിത്തുടങ്ങിയപ്പോള്‍ വിനീഷ് ഉള്‍ക്കടലിലേക്ക് അകന്നുപോകുന്നതായി കണ്ട മുത്തപ്പന്‍ പിതാവിനോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ വിന്‍സ​െൻറും മക്കളും ഇനിയും തയാറായിട്ടില്ല. മകനെ കടലമ്മ തിരകെത്തരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പറക്കമുറ്റും മുമ്പേ അമ്മ ഉപേക്ഷിച്ചുപോയ നാലുമക്കളും അച്ഛ​െൻറ തണലിലാണ് വളര്‍ന്നത്. അച്ഛ​െൻറ കിഡ്നി തകരാറിലായതോടെ കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥവന്നു. ഇതോടെ തീരക്കടലില്‍ മത്സ്യബന്ധനത്തിന് പോയി വരുമാനം കണ്ടെത്താന്‍ തുടങ്ങി. പൂന്തുറയില്‍നിന്ന് കാണാതായ 34 പേരില്‍ ഏറ്റവും പ്രായംകുറഞ്ഞ മത്സ്യത്തൊഴിലാളിയാണ് വിനീഷ്.
Show Full Article
TAGS:LOCAL NEWS 
Next Story