Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറ്റിൽ...

കാറ്റിൽ നെൽച്ചെടികൾക്ക്​ നാശം

text_fields
bookmark_border
മയ്യനാട്: ശക്തമായ കാറ്റിൽ ഉമയനല്ലൂർ ഏലായിലെ നെൽച്ചെടികൾ കൂട്ടത്തോടെ ചാഞ്ഞുവീണു തുടങ്ങി. കതിരുവന്ന നെൽച്ചെടികൾ കൂട്ടത്തോടെ ചാഞ്ഞത് കർഷകരിൽ ആശങ്കക്ക് കാരണമാക്കിയിട്ടുണ്ട്. നെൽച്ചെടികൾ നിവർന്നില്ലെങ്കിൽ വൻ നഷ്ടമാകും കർഷകർക്കുണ്ടാകുക. അപ്രതീക്ഷിതമായുണ്ടായ മഴയിൽപ്പെട്ട് കൃഷിനാശം സംഭവിച്ചതിനൊപ്പം നെൽച്ചെടികൾ ചാഞ്ഞത് വൻനഷ്ടമാണ് ഉണ്ടാക്കുക. ഏക്കറുകളോളം വരുന്ന ഏലായിൽ പലയിടത്തും നെൽച്ചെടികൾ ചാഞ്ഞുകിടക്കുകയാണ്. ചെടികൾ കതിരുമായി ചാഞ്ഞാൽ മെഷീൻ ഉപയോഗിച്ച് കൊയ്തെടുക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. ഉയരത്തിൽ വളരുന്ന നെല്ലാണ് ഇക്കുറി ഇവിടെ കൃഷി ചെയ്തിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story