Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂതക്കുളം...

പൂതക്കുളം പാണാട്ടുചിറക്ക്​ മുന്നിലെ കുഴി അപകടഭീഷണിയാകുന്നു

text_fields
bookmark_border
പരവൂർ: പൂതക്കുളം പാണാട്ടുചിറക്ക് മുന്നിലെ കുഴി അപകടഭീഷണിയാവുന്നു. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വിശാലമായ ചിറയിലേക്കിറങ്ങാനുള്ള പാതയാണ് താഴ്ച കൂടിയതിനാൽ അപകടകരമായിരിക്കുന്നത്. റോഡ് വശത്തുകൂടിയുള്ള പാതയുടെ ഭാഗത്ത് വീതി കുറവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയില്ല. പൂതക്കുളത്തുനിന്ന് പരവൂർ-പാരിപ്പള്ളി റോഡിലേക്ക് വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടങ്ങളിൽപെടുന്നത്. സ്കൂൾ ബസുകളടക്കം കടന്നുപോകുന്ന പാതയാണിത്. മീനമ്പലം, പുത്തൻകുളം, പരവൂർ, ചിറക്കര, ഒഴുകുപാറ, നെടുങ്ങോലം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നത് ഇതുവഴിയാണ്. ഈ ഭാഗത്ത് റോഡി​െൻറ വീതി വർധിപ്പിക്കുകയും അപകടമുന്നറിയിപ്പ് നൽകുന്ന അടയാളങ്ങൾ നാട്ടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story