Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസംഘടിത മേഖലയിൽ...

അസംഘടിത മേഖലയിൽ സർക്കാർ ഇട​െപടും ^ടി.പി. രാമകൃഷ്​ണൻ

text_fields
bookmark_border
അസംഘടിത മേഖലയിൽ സർക്കാർ ഇടെപടും -ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: അസംഘടിത മേഖലയിൽ നിരവധി പ്രശ്നങ്ങളുണ്ടെന്ന് സർക്കാറിന് ബോധ്യമുണ്ടെന്നും തൊഴിലാളികൾക്ക് സഹായകരമാകുംവിധം മേഖലയിൽ ഇടപെടുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. 'സുരക്ഷിതമായ കുടിയേറ്റം ഞങ്ങളുടെ അവകാശമാണ്' എന്ന മുദ്രാവാക്യമുയർത്തി സേവാ യൂനിയൻ ബാങ്ക് എംപ്ലോയീസ് ഹാളിൽ സംഘടിപ്പിച്ച അന്തർദേശീയ കുടിയേറ്റത്തൊഴിലാളി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാർഹിക തൊഴിലാളികളടക്കം ഉൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലക്കായി ആരംഭിച്ച ക്ഷേമനിധി കൂടുതൽ കാര്യക്ഷമമാക്കും. തദ്ദേശീയരായ തൊഴിലാളികൾക്ക് ലഭിക്കുന്ന നിയമപരവും തൊഴിൽപരവുമായ പരിരക്ഷയും അവകാശങ്ങളും ഇതരസംസ്ഥാനതൊഴിലാളികൾക്കും ഉറപ്പാക്കണമെന്നതാണ് സർക്കാർ നിലപാട്. ഇതിനായി 2011 കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയും ഇൗ സർക്കാർ ഇതരസംസ്ഥാനക്കാർക്കായി ആവാസ് എന്നപേരിൽ ഇൻഷുറൻസ് പദ്ധതിയും ആരംഭിച്ചു. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഇതരസംസ്ഥാനക്കാർക്കായി ഒരു സംസ്ഥാനം ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ആവാസിനൊപ്പം നേരേത്ത തുടങ്ങിയ കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് തൊഴിലാളികൾ എത്തുന്നുണ്ട്. അതേസമയം തമിഴ്നാട്ടിൽനിന്നുള്ളവരുടെ വരവ് കുറഞ്ഞിട്ടുണ്ട്. നേരത്തേ ഇവിടെയുണ്ടായിരുന്നവരും മടങ്ങുകയാണ്. സ്വന്തം നാട്ടിലെ മെച്ചപ്പെട്ട കൂലിയും തൊഴിൽ സാഹചര്യങ്ങളുമാകണം ഇതിന് കാരണം. കേരളത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ചരിത്രം തുടങ്ങുന്നത് തമിഴ്നാട്ടിൽനിന്നെത്തിയ തോട്ടം തൊഴിലാളികളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. സേവ യൂനിയൻ പ്രസിഡൻറ് എസ്. റീന അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ബാലാവകാശ കമീഷൻ ചെയർപേഴ്സൺ ശോഭ കോശി, ഒാവർസീസ് െഡവലപ്മ​െൻറ് ആൻഡ് എംപ്ലോയ്മ​െൻറ് പ്രമോഷൻ കൺസൾട്ടൻറ് മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജനറൽ മാനേജർ ഷമീം അഹമ്മദ്, സേവ യൂനിയൻ സെക്രട്ടറി സോണിയ ജോർജ്, ബിനുബോസ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story