Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉമ്മാശ്ശേരി മാധവൻ...

ഉമ്മാശ്ശേരി മാധവൻ ചാരിറ്റി പുരസ്​കാരം ഡോ. ശ്രീറാം വെങ്കിട്ടരാമന്

text_fields
bookmark_border
തിരുവനന്തപുരം: ഉമ്മാശ്ശേരി മാധവൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റി​െൻറ അഞ്ചാമത് ചാരിറ്റി പുരസ്കാരം എംപ്ലോയ്മ​െൻറ് ആൻഡ് െട്രയിനിങ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമന്. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ചുനക്കര ജനാർദനൻനായർ, ഡോ. പുനലൂർ സോമരാജൻ, ബാബു ഉമ്മാശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 27ന് രാവിലെ 11ന് പ്രസ്ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പുരസ്കാരം നൽകും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ബാബു ഉമ്മാശ്ശേരി, വൈസ് പ്രസിഡൻറ് പി. സോമനാഥൻ, സാമൂഹിക പ്രവർത്തക ധന്യ രാമൻ, ജൂറി ചെയർമാൻ ചുനക്കര ജനാർദനൻ എന്നിവർ പങ്കെടുത്തു. ഫെഫ്ക ഷോർട്ട്ഫിലിം ഫെസ്റ്റും പുരസ്കാരദാനവും നാളെ തിരുവനന്തപുരം: ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോർട്ട്ഫിലിം ഫെസ്റ്റ് ഫൈനൽ റൗണ്ട് സ്ക്രീനിങ്ങും പുരസ്കാര വിതരണവും ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹി ജി.എസ്. വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏരീസ് പ്ലക്സ് തീയറ്ററിലാണ് പരിപാടി. വൈകീട്ട് ആറിന് നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കമൽ, നടൻ മധു തുടങ്ങിയവർ പങ്കെടുക്കും. മികച്ച ചിത്രത്തിന് ഒരുലക്ഷം, രണ്ടാമത്തെ ചിത്രത്തിന് 50,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 25,000 രൂപയും സമ്മാനിക്കും. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, നടൻ, നടി എന്നിവർക്കും പുരസ്കാരമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story