Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോണക്കാട് കുരിശ്​...

ബോണക്കാട് കുരിശ്​ തകർത്ത സംഭവം: ലത്തീൻ രൂപത താലൂക്ക് ഒാഫിസ് മാർച്ചിൽ സംഘർഷം

text_fields
bookmark_border
* ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു നെടുമങ്ങാട്: ബോണക്കാട് കുരിശുമലയിലെ കുരിശ് തകർത്ത സംഭവത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, സമുദായ സർട്ടിഫിക്കറ്റി​െൻറ പേരിലുള്ള റവന്യൂ വകുപ്പി​െൻറ പീഡനം അവസാനിപ്പിക്കുക, ഓഖി ദുരിതബാധിതരോടുള്ള സർക്കാറി​െൻറ നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് നെയ്യാറ്റിൻകര ലത്തീൻ രൂപത നെടുമങ്ങാട് താലൂക്ക് ഒാഫിസിന് മുന്നിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും നേരിയ സംഘർഷം. രൂപത മെത്രാൻ ഫാ. വിൻസൻറ് സാമുവൽ ഉദ്ഘാടനം ചെയ്തു. കുരിശു തകർത്തവർക്കെതിരെ നടപടിയെടുക്കാത്ത സർക്കാർ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും കള്ളക്കേസിൽ കുടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുരിശ് പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തകർത്ത കുരിശുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം ചെറുക്കുകയും ഇവിടേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന വനംവകുപ്പി​െൻറയും പൊലീസി​െൻറയും നടപടികളിൽ പ്രതിഷേധിച്ച് നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ചിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ താലൂക്ക് ഒാഫിസിനു മുന്നിലെ റോഡിൽ പൊലീസി​െൻറ വിലക്കുകൾ മറികടന്ന് നിലയുറപ്പിച്ചതുകാരണം ഒന്നര മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വഴിതടഞ്ഞ പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള പൊലീസി​െൻറ ശ്രമം പരാജയപ്പെടുത്തി യുവാക്കൾ അടക്കമുള്ളവർ മുദ്രാവാക്യം വിളികളുമായാണ് റോഡിൽ തടസ്സം സൃഷ്ടിച്ചത്. ചന്തമുക്കിൽനിന്ന് പ്രകടനവുമായെത്തിയ പ്രവർത്തകരെ ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിൽ വടംകെട്ടി പൊലീസ് ആദ്യം തടഞ്ഞു. എന്നാൽ, തങ്ങളെ ആൽമരത്തിനു സമീപം വരെ പോകാൻ അനുവദിക്കണമെന്ന് സമരത്തിൽ പങ്കെടുക്കാനെത്തിയ പുരോഹിതന്മാർ അഭ്യർഥിച്ചു. ഇത് പ്രകാരം വടം അഴിച്ചുമാറ്റിയതാണ് ഒന്നര മണിക്കൂർ നഗരത്തെ നിശ്ചലമാക്കാൻ കാരണമായത്. പൊലീസ് നിയന്ത്രണം ഭേദിച്ച് പ്രവർത്തകർ ചുറ്റുമുള്ള നാലുറോഡുകളും കൈയടക്കി. ഇതോടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലേക്കോ തിരിച്ചോ ഒരു വാഹനവും പോകാൻ കഴിയാത്ത അവസ്ഥയായി. താലൂക്ക് ഒാഫിസിൽ രാവിലെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. യൂനിവേഴ്‌സിറ്റി പരീക്ഷയടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോകാൻ എത്തിയവർ ഉച്ചക്ക് 12.30വരെ റോഡിൽ കുടുങ്ങി. ഇതിനിടെ പരീക്ഷാർഥികളടക്കമുള്ളവർ കയറിയ ഒരു ബസ് സത്രം മുക്ക് -പഴകുറ്റി വഴി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ ശ്രമം നടത്തിയെങ്കിലും സമരക്കാർ മുദ്രാവാക്യം വിളികളുമായി ബസ് തടഞ്ഞിട്ടു. സംഘർഷ സാധ്യതയുണ്ടായതോടെ ഒരു മണിക്ക് അവസാനിപ്പിക്കേണ്ട സമരം 12.30 ഒാടെ സഭാനേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു. വനംമന്ത്രിയുടെ കോലം കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. മോൺ. റൂഫസ് പയസ് ലീൻ, ഫാ. ഡെന്നിസ് കുമാർ, കുരിശുമല റെക്ടർ ഫാ. ഡെന്നിസ് മണ്ണൂർ, നെടുമങ്ങാട് ഫെറോന വികാരി ഫാ. ജോസഫ് രാജേഷ്, ഫാ. അനൂപ്, അൽഫോൻസ, ബിജു, സുന്ദർ രാജ്, ജില്ല പഞ്ചായത്ത് അംഗം ആനാട് ജയൻ, ഫാ. ഷാജികുമാർ, ബർണാഡ്, ശോഭനൻ, എഫ്. മോഹനൻ, ദേവരാജ്, ബൈജു, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പടം 1. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്ക് ഒാഫിസിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണയും രൂപത മെത്രാൻ ഫാ. വിൻസൻറ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു 2. സമരക്കാർ പൊലീസ് വലയംഭേദിച്ച് മുന്നോട്ടു നീങ്ങാനൊരുങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story