Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടാക്കട താലൂക്ക്...

കാട്ടാക്കട താലൂക്ക് ഓഫിസിലേക്ക്​ ലത്തീൻ കത്തോലിക്ക മാര്‍ച്ച്

text_fields
bookmark_border
കാട്ടാക്കട: ബോണക്കാട് കുരിശുമലയിലെ കുരിശുതകർത്തതിൽ പ്രതിഷേധിച്ച് കാട്ടാക്കട താലൂക്ക് ഓഫിസിലേക്ക് ലത്തീൻകത്തോലിക്ക വിശ്വാസികൾ പ്രതിഷേധ മാര്‍ച്ച് നടത്തി. കാട്ടാക്കട ബസ്സ്റ്റാൻഡിൽനിന്ന് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രതിഷേധക്കാരെ താലൂക്ക് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന്, പുരുഷന്മാർ റോഡിൽ ഇരുന്ന് പ്രതിഷേധം തുടങ്ങിയതോടെ ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ നെയ്യാർഡാം റൂട്ടിലേക്കുള്ള റോഡിലും പ്രതിഷേധക്കാർ എത്തിയതോടെ സംഘർഷാവസ്ഥ ഉണ്ടായി. തുടർന്ന് പൊലീസും പുരോഹിതന്മാരും ചേർന്ന് വിശ്വാസികളെ കോട്ടൂര്‍ റോഡിലേക്ക് മാറ്റുകയായിരുന്നു. ഉപരോധ സമരം വിൻെസൻറ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. എം.എം. അഗസ്റ്റിൻ, സഹായദാസ്, സി. രാജൻ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story