Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചായക്കട തീ​െവച്ച്...

ചായക്കട തീ​െവച്ച് നശിപ്പിച്ചു

text_fields
bookmark_border
*വ്യാപാരികൾ ഹർത്താൽ ആചരിച്ചു കിളിമാനൂർ: കുടിവെള്ള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതി​െൻറ തലേന്ന് രാത്രി, സമ്മേളന വേദിയോട് ചേർന്ന ചായക്കട സാമൂഹികവിരുദ്ധർ തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂനിറ്റ് കടകളച്ച് ഹർത്താൽ ആചരിച്ചു. സംസ്ഥാനപാതയിൽ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന ഷാജിയുടെ മഹിമ ടീ ഷോപ്പാണ് തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ അജ്ഞാതർ തീെവച്ച് നശിപ്പിച്ചത്. ഷീറ്റുകൊണ്ടും ഗ്രില്ലുകൊണ്ടും മറച്ച കടയ്ക്കുള്ളിലെ മിക്സി, മോട്ടോർ, പ്ലാസ്റ്റിക് അടക്കമുള്ള പാത്രങ്ങൾ, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ അഗ്നിക്കിരയായി. കടയ്ക്കുള്ളിൽ മൂന്ന് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കടയ്ക്ക് താഴെ െവച്ചിരുന്ന വലിയ വാട്ടർ ടാങ്ക് പൊട്ടിച്ച് വെള്ളം ഒഴുക്കിയ ശേഷമാണ് കടയ്ക്ക് തീയിട്ടത്. കടയുടെ പിറകിലെ ഷീറ്റ് പൊളിച്ച് അടുക്കളക്ക് തീയിടുകയായിരുന്നു. ബസ്സ്റ്റാൻഡിനോട് ചേർന്ന് കിടന്നിരുന്ന സ്വകാര്യ ആംബുലൻസിലെ ഡ്രൈവറാണ് കട കത്തുന്നത് കണ്ടത്. ഇദ്ദേഹമാണ് കിളിമാനൂർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിശമനസേനയാണ് തീകെടുത്തിയത്. ഷാജിയുടെ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. ചിത്രവിവരണം: *കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപം ഷാജിയുടെ മഹിമ ടീഷോപ്പ് കത്തിനശിച്ചനിലയിൽ *പൊലീസ് തെളിവെടുപ്പ് നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story