Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ഏരിയ...

സി.പി.എം ഏരിയ സമ്മേളനത്തിന് പഞ്ചായത്ത് ഹാൾ നൽകിയതിൽ പ്രതിപക്ഷ പ്രതിഷേധം

text_fields
bookmark_border
പാറശ്ശാല: സി.പി.എം ഏരിയ സമ്മേളനത്തിന് പഞ്ചായത്ത് ഹാൾ സൗജന്യമായി നൽകിയതിൽ പ്രതിപക്ഷം പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിഷേധിച്ചു. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ പണമടയ്ക്കാമെന്ന് പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പഞ്ചായത്ത് കമ്മറ്റിയിൽ ഉറപ്പു നൽകി. 12, 13, തീയതികളിൽ മണ്ഡപം രണ്ടു മാസങ്ങൾക്കു മുമ്പേ പണമടയ്ക്കാതെ ബുക്ക് ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ കല്യാണം ബുക്ക് ചെയ്യാനായി എത്തിയവരോട് നേരത്തേതന്നെ മണ്ഡപം ബുക്ക് ചെയ്തെന്ന് അറിയിച്ചതിനെ തുടർന്ന് നിരാശരായി മടങ്ങുകയായിരുന്നു. പഞ്ചായത്ത് ഹാൾ ബുക്ക് ചെയ്യുമ്പോൾതന്നെ മുഴുവൻ തുകയും അടച്ചാലേ സർക്കാർ പരിപാടികൾക്കു പോലും നൽകാറുള്ളൂ. ഈ അവസ്ഥയിൽ ഭരണപക്ഷ പാർട്ടിയുടെ ഏരിയ സമ്മേളനത്തിന് വാടക പോലും വാങ്ങാതെ പഞ്ചായത്ത് ഉദ്യോഗസ്ഥർ വിട്ടുനൽകിയത് -14ന് സമ്മേളനം അവസാനിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും വാടക അടയ്ക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം രംഗെത്തത്തിയതോടെയാണ് പ്രസിഡൻറ് സുരേഷ് വാടക അടയ്ക്കാമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ഉറപ്പുനൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് വാടകത്തുക നേരത്തേ അടയ്ക്കാമെന്ന് അറിയിച്ചിരുന്നതായും സാധാരണ വാടക വാങ്ങിയേശഷമാണ് ഒാഡിറ്റോറിയം നൽകുന്നതെന്നും തിരക്കു മൂലം അടയ്ക്കാൻ വിട്ടു പോയതാണെന്നും രണ്ടു ദിവസത്തിനുള്ളിൽ തുക അടയ്ക്കാമെന്നും പഞ്ചായത്ത് പ്രസിഡൻറ് സെക്രട്ടറിയെ അറിയിച്ചതായി പാറശ്ശാല പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story