Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറിഞ്ഞി: മുൻ...

കുറിഞ്ഞി: മുൻ എം.എൽ.എയുടെ വാദങ്ങൾ തള്ളി വന്യജീവി വാർഡൻ

text_fields
bookmark_border
തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തെ സംബന്ധിച്ചുള്ള കോൺഗ്രസ് മുൻ എം.എൽ.എയുടെ നിവേദനത്തിൽ ചൂണ്ടിക്കാണിച്ച പ്രധാനവാദങ്ങളെല്ലാം തള്ളി മൂന്നാർ വന്യജീവി വാർഡ​െൻറ റിപ്പോർട്ട്. ചീഫ് വെൽഡ് ലൈഫ് വാർഡനും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും നൽകിയ മൂന്നുപേജുള്ള റിപ്പോർട്ടിലാണ് കൊട്ടക്കമ്പൂർ ബ്ലോക്ക് 58ൽ കടവരിയിലെ കമ്യൂണിറ്റി ഹാൾ ഒഴികെ സർക്കാർ സ്ഥാപനങ്ങളോ ആരാധനാലയങ്ങളോ ആതുരാലയങ്ങളോ ബാങ്കുകളോ വാണിജ്യസ്ഥാപനങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയത്. പ്രദേശത്ത് ഇതെല്ലാമുണ്ടെന്നായിരുന്നു മുൻ എം.എൽ.എയുടെ കത്തിലെ ഉള്ളടക്കം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 27ന് ചേർന്ന ഉന്നതതല യോഗത്തിലെ കുറിപ്പിൽ മുൻ എം.എൽ.എയുടെ നിവേദനത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കത്തിലെ പരാമർശങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജൂൺ 24ന് ഷോല നാഷനൽ പാർക്ക് അസി. വന്യജീവി വാർഡന് കത്തയച്ചത്. പ്രദേശത്ത് കൃഷിയിടങ്ങളും വീടുകളുമുണ്ടെന്ന് വാർഡൻ റിപ്പോർട്ട് ചെയ്തു. ഇവിടെ ധാരാളമായി യൂക്കാലിപ്റ്റസും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കടവരി, തട്ടാംപാറ ഭാഗത്ത് പച്ചക്കറി കൃഷിയും വ്യാപകമാണ്. അതിനായി ചെക്ക് ഡാമുകളും നിർമിച്ചിരിക്കുന്നു. ബ്ലോക്ക് 62ലും സ്ഥാപനങ്ങളൊന്നുമില്ല. അതേസമയം ആളുകൾ കൈവശം വെച്ചിരിക്കുന്ന കൃഷിസ്ഥലങ്ങളുണ്ട്. മുൻ എം.എൽ.എ പരാതിയിൽ പറയുന്ന സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ ഏത് റീസർവേ നമ്പറിലാണെന്ന് വ്യക്തമാക്കണമെന്നും വാർഡൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ബ്ലോക്ക് 58ൽ മധ്യഭാത്തുകൂടിയും 62ൽ ഭാഗികമായും വനംവകുപ്പി​െൻറ ഫയർലൈനുകളുണ്ട്. ഫയർലൈനുകൾക്കുള്ളിലും ആളുകൾ അവകാശവാദമുന്നയിക്കുന്ന സ്ഥലങ്ങളുണ്ട്. ബ്ലോക്ക് 58ൽ ഫയർലൈന് പുറത്ത് ശേഷിക്കുന്ന ഭാഗം പുൽമേടും പാറക്കെട്ടുകളുമാണ്. മണലാറി​െൻറ വടക്കുഭാഗം മുഴുവൻ വനംവകുപ്പി​െൻറ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. -ആർ. സുനിൽ
Show Full Article
TAGS:LOCAL NEWS 
Next Story