Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൈവ നെല്‍കൃഷിയുമായി...

ജൈവ നെല്‍കൃഷിയുമായി കിഴുവിലം തൊഴില്‍സേന

text_fields
bookmark_border
ആറ്റിങ്ങല്‍: ജൈവ കാര്‍ഷികരംഗത്ത് പുതിയ മാതൃകകളുമായി കിഴുവിലം തൊഴില്‍സേന. സേനയുടെ ആഭിമുഖ്യത്തില്‍ കിഴുവിലം ഗ്രാമപഞ്ചായത്തിലെ വലിയ ഏലാ പാടശേഖരത്തില്‍ ഉള്‍പ്പെട്ട അഞ്ചേക്കര്‍ നെല്‍പാടത്ത് വൃക്ഷായുർവേദ പ്രകാരം ജൈവ നെല്‍കൃഷി ചെയ്യുന്നു. വൃക്ഷായുർവേദത്തില്‍ പറയുന്ന ഹരിതകഷായം ഉള്‍പ്പെടെയുള്ള വളര്‍ച്ചാത്വരകങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളായി കൃഷിയിറക്കാത്ത അഞ്ചേക്കര്‍ തരിശുപാടങ്ങളിലാണ് കൃഷി. ഈ കൃഷി കൂട്ടായ്മയില്‍ 3 വിഭാഗം ആളുകളാണ് പങ്കെടുക്കുന്നത്. സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ അവരുടെ ഭൂമിയിൽ തന്നെ കൃഷിയിറക്കും. രണ്ടാമത്തെ വിഭാഗത്തിന് സ്വന്തമായി ഭൂമി ഉള്ളവരില്‍ നേരിട്ട് കൃഷി ചെയ്യുന്നതിന് അസൗകര്യമുള്ളവര്‍ ഒരു നിശ്ചിത തുക അടച്ചാല്‍ അവർക്ക് വേണ്ടി തൊഴില്‍സേന കൃഷിയിറക്കും. ഞാറ്റടി മുതല്‍ കൊയ്ത്ത് വരെയുള്ള എല്ലാപണികളും ചെയ്ത് നെല്ല് അവര്‍ക്ക് നല്‍കും. മൂന്നാമത്തെ വിഭാഗം ഷെയര്‍ ഹോള്‍ഡേഴ്‌സാണ്. കൃഷി ചെയ്യാന്‍ താല്‍പര്യമില്ലാത്ത കര്‍ഷകരുടെ പാടം ഉള്‍പ്പെടുത്തി സേനയുടെ ലാന്‍ഡ് ബാങ്കില്‍ ആളുകള്‍ക്ക് നിക്ഷേപം നടത്താം. ഇതിലൂടെ ഒരു സ​െൻറ് മുതല്‍ മുകളിലോട്ട് എത്ര സ​െൻറിലും പണം നിക്ഷേപിക്കാം. ഈ സ്ഥലത്ത് സേന കൃഷിയിറക്കി ജൈവ നെല്ല് ഇവര്‍ക്ക് നല്‍കുന്നു. ഇങ്ങനെ കൃഷിയില്‍ താല്‍പര്യമുള്ളവരുടെയും കര്‍ഷകരുടെയും കൂട്ടായ്മ സൃഷ്ടിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതികളില്‍ പങ്കാളികളാകുവാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്ന് തൊഴില്‍ സേന പ്രസിഡൻറും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ വി.എസ്. കണ്ണന്‍ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story