Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം ഉടമക്ക് നൽകി യുവാവ്

text_fields
bookmark_border
മലയിൻകീഴ്: കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി നൽകി യുവാവ്. തച്ചോട്ടുകാവ് എം.പി. ഗ്യാസ് ഗോഡൗൺ ജീവനക്കരൻ എ. സുബാഷിന് മലയിൻകീഴ് ശ്രീകൃഷ്ണപുരം- മഞ്ചാടി റോഡ് സ്കൂളിന് സമീപത്തുനിന്ന് ലഭിച്ച 50,000 രൂപയാണ് ഉടമ അവകാശി മഞ്ചാടി കുരുതംകോട് ശശി ഭവനിൽ ശ്യാമളകുമാരിക്ക് നൽകിയത്. വെള്ളിയാഴ്ച വൈകീട്ടാണ് 500 രൂപയുടെ നൂറ് എണ്ണം അടങ്ങിയ ഒരുകെട്ട് നോട്ട് സുബാഷിന് കിട്ടിയത്. ഒരു ദിവസം അവകാശി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി തുക എസ്.ഐ സുരേഷ് കുമാറിന് കൈമാറി. അർബുദ ചികിത്സക്കായി മലയിൻകീഴ് എസ്.ബി.ഐയിൽനിന്ന് അഞ്ചുലക്ഷം രൂപ പിൻവലിച്ച് ശ്യാമളകുമാരി മഞ്ചാടിയിൽ താമസിക്കുന്ന മകനെ ഏൽപിക്കാനായി കാറിലായിരുന്നു എത്തിയത്. തുക ഇട്ടിരുന്ന കവറുമായി ഇറങ്ങുമ്പോൾ അബദ്ധത്തിൽ ഒരു കെട്ട് വഴിയിൽ വീഴുകയായിരുന്നു. തെളിവടക്കം എത്തിയാണ് ശ്യാമളകുമാരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രൂപ കൈപ്പറ്റിയത്. സി.പി.എം നേതാക്കളോടൊപ്പമെത്തിയാണ് സുബാഷ് എസ്.ഐ സുരേഷ് കുമാറി​െൻറ സാന്നിധ്യത്തിൽ രൂപ ശ്യാമളകുമാരിക്ക് നൽകിയത്. തച്ചോട്ടുകാവ് യുവതാരയിൽ അപ്പുവി​െൻറ മകനായ സുബാഷ് സി.പി.എം തച്ചോട്ടുകാവ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും സി.ഐ.ടി.യു ലോക്കൽ കമ്മിറ്റി ജോയൻറ് സെക്രട്ടറിയുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story