Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രാമീണ...

ഗ്രാമീണ ചലച്ചിത്രോത്സവം ഇന്ന് മുതൽ

text_fields
bookmark_border
ആറ്റിങ്ങൽ: തമ്പ്‌ ഫിലിം സൊസൈറ്റി ആൻഡ്‌ കൾച്ചറൽ ഫോറം മുദാക്കലി​െൻറയും ഹരിശ്രീ ഗ്രന്ഥശാല ചെമ്പൂരി​െൻറയും ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ 23വരെ ഗ്രാമീണ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചെമ്പൂര് എൽ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ശ്രീരാജ്‌ അധ്യക്ഷ വഹിക്കും. ആർ.വി. ഹിരൺരാജ്‌, പഞ്ചായത്ത്‌ പ്രസിഡൻറ് ആർ.എസ്‌. വിജയകുമാരി, കവിയും മാധ്യമപ്രവർത്തകനുമായ വിജയൻ പാലാഴി, ഡി.എസ്‌. മോളി, അർജുൻ എം.മോഹൻ, അജി തെക്കുംകര, വിനീത്‌ എന്നിവർ പങ്കെടുക്കും. 19ന് വൈകീട്ട് അഞ്ചിന് എ.ഡി.ജി.പി ബി. സന്ധ്യ ഐ.പി.എസി‍​െൻറ 'ഇതിഹാസത്തി​െൻറ ഇതളുകൾ' പുസ്തകത്തി​െൻറ ചർച്ച നടക്കും. എ.ഡി.ജി.പി ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. ഡോ. ഭാസി രാജ്‌ കവിയും സാംസ്കാരിക പ്രവർത്തകരുമായ രാമചന്ദ്രൻ കരവാരം, ഗോപകുമാർ പാർഥസാരഥി, ബി. ജയകുമാർ, രാജേഷ്‌, വിപിൻ ഹരിശ്രീ, ബി. സുധാകരൻപിള്ള എന്നിവർ പങ്കെടുക്കും. 20ന് വൈകീട്ട് 'സിനിമയും കുട്ടികളും' പരിപാടി നടക്കും. ആശിഷ്‌ അധ്യക്ഷനാകും. പി.എസ്‌. രതീഷ്‌ മുഖ്യാതിഥി ആകും. 21ന് വൈകീട്ട് 'ഇന്ത്യൻ സിനിമയും ആവിഷ്കാര സ്വാതന്ത്ര്യവും' വിഷയത്തിൽ സെമിനാർ നടക്കും. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്‌. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാജഗോപാലക്കുറുപ്പ്‌ അധ്യക്ഷനാകും. എസ്‌. ലെനിൻ, ഇളമ്പ ഉണ്ണി കൃഷ്ണൻ, ഷാൻ, വിനീത്‌ എന്നിവർ പങ്കെടുക്കും. 22ന് വൈകീട്ട് സിനിമ സാഹിത്യ ക്വിസ്‌ മത്സരം നടക്കും. മത്സരം റജികുമാർ നിയന്ത്രിക്കും. 23ന് ചെമ്പൂര് ജങ്ഷനിൽ നടക്കുന്ന സമാപനയോഗം ഡോ. എ. സമ്പത്ത്‌ എം.പി ഉദ്ഘാടനം ചെയ്യും. എം.ബി. ദിനേശ്‌ അധ്യക്ഷനാകും. കെ.ജി. മോഹൻകുമാർ, കവി രാധാകൃഷ്ണൻ കുന്നുംപുറം, പ്രവീൺ ഹരിശ്രീ, ചന്ദ്രബാബു, ജഗദേവൻ, അജി തെക്കുംകര, സുജിത്, യശോധരൻ വാർഡ്‌ അംഗങ്ങളായ അനിത രാജൻ ബാബു, മഹേഷ്‌ എന്നിവർ പങ്കെടുക്കും. തുടർന്ന് ഹരിശ്രീ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച 'ഹരിശ്രീ മംഗല്യ സഹായനിധി' വിതരണവും സമ്മാനവിതരണവും നടക്കും. വിവിധ സിനിമകളുടെ പ്രദർശനം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story