Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

മത്സ്യത്തൊഴിലാളികൾക്ക്​ ഏകദിന സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
വർക്കല: വർക്കല സർക്കിൾ പൊലീസി​െൻറയും കടലോര ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കുമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിലക്കൂർ വലിയപള്ളി ജമാഅത്ത് മദ്രസാ ഹാളിൽ നടന്ന പരിപാടിയിൽ സർക്കിൾ ഇൻസ്പെക്ടർ പി.വി. രമേശ്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, കൗൺസിലർമാരായ സലിം, ഗീത, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസിം ഹുസൈൻ, അംഗങ്ങളായ നിസാ അലിയാർ, ബിന്ദു ഷെഹീബ്, എസ്.ഐ ജി. പ്രൈജു, പൊലീസ് പി.ആർ.ഒ ജയപ്രസാദ് എന്നിവർ സംസാരിച്ചു. ഓഖി ദുരന്തത്തിൽപെട്ട എഴുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പൊലീസ് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story