Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരുതിമല ഇക്കോ ടൂറിസം...

മരുതിമല ഇക്കോ ടൂറിസം നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കും –എം.എൽ.എ

text_fields
bookmark_border
വെളിയം: മരുതിമല ഇക്കോ ടൂറിസം നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഐഷാ പോറ്റി എം.എൽ.എ. പാറമാഫിയകൾ ഇക്കോ ടൂറിസം പദ്ധതി അട്ടിമറിച്ചുവെന്ന് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഐഷാ പോറ്റി അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി ഒന്നേകാൽ കോടി ചെലവിൽ ആദ്യഘട്ടത്തിൽ നിർമിച്ച കെട്ടിടം സാമൂഹികവിരുദ്ധർ അടിച്ച് നശിപ്പിച്ചിരുന്നു. തകർന്ന കെട്ടിടം പുതുക്കിപ്പണിയാനുള്ള തുക സർക്കാർ വെളിയം പഞ്ചായത്തിന് നൽകും. ഉടൻ തന്നെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു. റവന്യൂ അധികൃതർ മരുതിമല പഞ്ചായത്തിന് 20 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. എട്ടുവർഷമായി പഞ്ചായത്ത് സർക്കാറിന് പാട്ടത്തുക നൽകിയിട്ടില്ല. പാട്ടത്തുക നൽകിയശേഷം ബാക്കി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിക്കും. ഇതിന് ശേഷമായിരിക്കും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുക. എന്നാൽ, മരുതിമലയുടെ ഭാഗമായ വാനരന്മാരെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയിട്ടില്ല. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ മലയിൽ ആരംഭിച്ച അന്ന് മുതൽ വാനരന്മാർ നാട്ടിലേക്ക് കൂട്ടത്തോടെ ഇറങ്ങിയിരുന്നു. പരിസ്ഥിതിക്ക് ദോഷംചെയ്യാത്ത തരത്തിൽ വേണം ഇക്കോടൂറിസം നടപ്പാക്കാൻ എന്നതാണ് വ്യവസ്ഥ. എന്നാൽ, ഇതിന് വിരുദ്ധമായി മരം മുറിച്ചുമാറ്റിയും പാറഖനനം നടത്തിയുമാണ് ഇവിടെ കെട്ടിടം പണിതത്. ഇതോടെയാണ് വാനരന്മാർക്ക് അവരുടെ ഭക്ഷണവും ആവാസസ്ഥാനവും നഷ്ടമായത്.
Show Full Article
TAGS:LOCAL NEWS 
Next Story