Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

വഴയില^പഴകുറ്റി^കച്ചേരിമുക്ക്^പതിനൊന്നാംകല്ല് സംസ്ഥാനപാതക്ക്​ കിഫ്‌ബിയുടെ അംഗീകാരം

text_fields
bookmark_border
വഴയില-പഴകുറ്റി-കച്ചേരിമുക്ക്-പതിനൊന്നാംകല്ല് സംസ്ഥാനപാതക്ക് കിഫ്‌ബിയുടെ അംഗീകാരം കിഫ്ബി ഏറ്റെടുത്ത് നടത്തുന്നതിന് 415 കോടിയാണ് ആകെ ചെലവ് കണക്കാക്കിയിട്ടുള്ളത് നെടുമങ്ങാട്:വഴയില-പഴകുറ്റി-കച്ചേരിമുക്ക്-പതിനൊന്നാംകല്ല് സംസ്ഥാനപാതക്ക് കിഫ്‌ബിയുടെ അംഗീകാരം. റോഡിനെ നാലുവരി പാതയാക്കുന്നതിനുള്ള വിശദമായ പദ്ധതിക്കാണ് കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രിയുടെ ചേംബറിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായത്. സംസ്ഥാനപാത (എസ്.എച്ച് 2) ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി ഏറ്റെടുത്ത് നടത്തുന്നതിന് 415 കോടിയാണ് ആകെ ചെലവ് കണക്കാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി ഈ വർഷ ബജറ്റിൽ 50 കോടി വകയിരുത്തി. നിലവിലെ റോഡി​െൻറ റൈറ്റ് ഓഫ് വേ ഇപ്പോൾ 12 മീറ്ററാണ്. ഇത് 21മീറ്ററായി ഉയർത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതിക്കാണ് ഡി.പി.ആർ തയാറാക്കിയിട്ടുള്ളത്. നിലവിലെ റോഡി​െൻറ ഒരുവശത്ത് കിള്ളിയാറും മറുവശത്ത് വാട്ടർ അതോറിറ്റിയുടെ വിതരണ പൈപ്പും വീതികൂട്ടുന്നതിന് തടസ്സമായി നിൽക്കുന്ന കരകുളം കൂട്ടപ്പാറയിൽ 550 മീറ്റർ നീളമുള്ള ഒരു ഫ്ലൈഓവറടക്കം 11.24 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. റോഡി​െൻറ വീതികൂട്ടി നാലുവരിപ്പാതയാക്കുമ്പോൾ സമീപത്തെ വസ്തു ഏറ്റെടുക്കുന്നതിനായി 200 കോടിയും വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം- ചെേങ്കാട്ട സംസ്ഥാന പാതയിൽ തിരുവനന്തപുരം മുതൽ വഴയിലവരെ മാത്രമാണ് നിലവിൽ നാലുവരിപ്പാതയുള്ളത്. തുടർന്നുള്ള റോഡിൽ വീതി കുറവായതിനാൽ നെടുമങ്ങാട് താലൂക്ക് ആസ്ഥാനത്തേക്കും നിർദിഷ്ട മലയോര റവന്യൂ ഡിവിഷൻ ഓഫിസ് കേന്ദ്രത്തിലേക്കും വൻ ഗതാഗതക്കുരുക്കാണ് നിത്യവും ഉണ്ടാകുന്നത്. നെടുമങ്ങാട് ജില്ല ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും കുരുക്കിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഈ റോഡിനായി 250 കോടി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം നടന്ന സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, സി. ദിവാകരൻ എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അടുത്ത കിഫ്ബി യോഗത്തിൽ ഈ പദ്ധതിക്ക് പൂർണ അംഗീകാരം ലഭിക്കുമെന്ന് കിഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story