Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി ഉദ്ഘാടനം: ഫ്ലക്സ് ബോർഡും കൊടിമരവും നശിപ്പിച്ചതായി പരാതി

text_fields
bookmark_border
കിളിമാനൂർ: കോടികൾ ചെലവഴിച്ച് നിർമിച്ച കിളിമാനൂർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇരട്ടച്ചിറ കവലയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡും സി.പി.എമ്മി​െൻറ കൊടിമരവും സാമൂ ഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന കിളിമാനൂർ-പഴയകുന്നുമ്മേൽ-മടവൂർ കുടിവെള്ളപദ്ധതിയുടെ ജലസംഭരണി സ്ഥാപിച്ചിരിക്കുന്ന ഇരട്ടച്ചിറയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തകർത്ത കൊടിമരം ഇടറോഡ് തടസ്സപ്പെടുത്തിയിട്ടതിനാൽ അത് ശ്രദ്ദയിൽപെടാതെ പുലർച്ചെ പത്രക്കെട്ട് എടുക്കാനായി ബൈക്കിലെത്തിയ മാധ്യമം ഏജൻറ് ഇരട്ടച്ചിറ സുനിൽകുമാർ അപകടത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഉദ്ഘാടന സമ്മേളനം അലങ്കോലമാക്കാനായി സാമൂഹികവിരുദ്ധർ നടത്തിയ ശ്രമമാണെന്നും പ്രതികളെ എത്രയുംവേഗം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story