Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലജ്നത്തുൽ മുഅല്ലിമീൻ...

ലജ്നത്തുൽ മുഅല്ലിമീൻ മേഖല വാർഷികം

text_fields
bookmark_border
കൊല്ലം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കൊല്ലം മേഖല വാർഷിക സമ്മേളനം സംഘടിപ്പിച്ചു. കിളികൊല്ലൂർ മന്നാനിയ്യ ഉമറുൽ ഫാറൂഖിൽ നടന്ന പരിപാടി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡൻറ് പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി (പ്രസി.), മയ്യനാട് അബ്ദുൽ ഹക്കീം മൗലവി, തട്ടാമല അബ്ദുന്നാസിർ മൗലവി അൽ കൗസരി (വൈ. പ്രസി.), കുണ്ടുമൺ സി.ജെ. അബ്ദുൽ ജലീൽ റഷാദി (ജന. സെക്ര.), ജോനകപ്പുറം നൗഷാദ് മന്നാനി (ജോ. സെക്ര.), വൈ. നവാബുദ്ദീൻ മുസ്ലിയാർ (ട്രഷ.) എന്നിവരടങ്ങിയ 19 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story