Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരാതികളിൽ പരിഹാരമേകി...

പരാതികളിൽ പരിഹാരമേകി സമാശ്വാസം

text_fields
bookmark_border
കൊല്ലം: മകളുടെ ചികിത്സക്ക് സർക്കാർ ധനസഹായത്തിനുള്ള കവിതയുടെ കാത്തിരിപ്പിന് വിരാമമാകുകയാണ്. ഭർത്താവി​െൻറ വിലാസത്തിലുള്ള റേഷൻ കാർഡിൽ ത​െൻറ പേര് ചേർക്കാനുള്ള വഴിതേടിയായിരുന്നു കവിത കൊട്ടാരക്കര ബോയ്സ് സ്കൂളിലെ സമാശ്വാസം പരിപാടിയിലെത്തിയത്. കവിതയുടെ ആവശ്യം അംഗീകരിച്ച കലക്ടർ ഡോ. എസ്. കാർത്തികേയൻ റേഷൻ കാർഡിൽ ചികിത്സ സഹായത്തിനുള്ള അനുമതിയും രേഖപ്പെടുത്തി നൽകി. പേരുമാറ്റുന്നതിന് നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും കാലതാമസം നേടിരുകയായിരുന്നു. ഭർത്താവി​െൻറ പേരിലുള്ള കാർഡ് എ.പി.എൽ വിഭാഗത്തിലായതിനാലാണ്പ്രത്യേക പരിഗണനനൽകി രോഗിയായ കുട്ടിക്ക് ചികിത്സ സഹായം ഉറപ്പാക്കാൻ കലക്ടർ നിർദേശിച്ചത്. സംസ്ഥാന സർക്കാറി​െൻറ നിർദേശപ്രകാരം നടത്തിയ താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ നേരത്തെ നോട്ടീസ് നൽകി ഹിയറിങ് നിശ്ചയിച്ചിരുന്ന എല്ലാ പരാതികളും കലക്ടർ നേരിട്ട് തീർപ്പാക്കി. മറ്റ് പരാതികൾ തുടർനടപടികൾക്ക് അതത് വകുപ്പുകൾക്ക് കൈമാറി, കാലതാമസമില്ലാതെ പരിഹാരം കാണാൻ നിർദേശംനൽകി. ആകെ 393 പരാതികളാണ് ലഭിച്ചത്. ഗതാഗത തടസ്സമുണ്ടാക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യവും വസ്തു അളന്നുതിരിക്കുന്നതിലെ തർക്കങ്ങളും പരിഹാരത്തിന് സമർപ്പിക്കപ്പെട്ടു. ലൈഫ് മിഷനിൽ സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടാൻ കഴിയാതിരുന്നവരും പരിപാടിയിലെത്തിയിരുന്നു. പാതയോരങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നും വസ്തു സംബന്ധമായ തർക്കങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും ലൈഫ് മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ചികിത്സ സഹായവും മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽനിന്നുള്ള സഹായവും കാലവിളംബം കൂടാതെ നൽകണമെന്നും നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story