Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരന്തം: നിരാശ്രയ...

ഓഖി ദുരന്തം: നിരാശ്രയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന്​

text_fields
bookmark_border
കൊട്ടാരക്കര: ഓഖി ദുരന്തബാധിത പ്രദേശങ്ങളിലെ നിരാശ്രയരായ കുട്ടികളുടെ വിദ്യാഭ്യാസചുമതല ഏറ്റെടുക്കാൻ 'അനാഥരില്ലാത്ത ഭാരതം' സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ഒരു കുടുംബത്തിലെ ഒരു കുട്ടിയെ വീതം ഏറ്റെടുത്ത് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ ചെലവ് നിർവഹിക്കാനാണ് തീരുമാനം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ കലക്ടർമാരുടെയും ജില്ല സാമൂഹികനീതി ഓഫിസർമാരുടെയും സഹായം തേടുന്നതിനും തീരുമാനിച്ചു. 'അനാഥരില്ലാത്ത ഭാരതം' സംസ്ഥാന വർക്കിങ് പ്രസിഡൻറ് സി.ജി. സാംകുട്ടിയുടെ അധ്യക്ഷതയിൽ കലയപുരം ആശ്രയ സങ്കേതത്തിൽ ചേർന്ന സമ്മേളനം ദേശീയ സമിതി അംഗം സി.ഒ. മാത്യു ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറായി ജസ്റ്റിസ് ഡി. ശ്രീദേവിയെയും ജനറൽ സെക്രട്ടറിയായി കലയപുരം ജോസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ. സി.ജി. സാംകുട്ടി (ആലപ്പുഴ), മാത്യു തോമസ് (കാസർകോട്)-(വർക്കിങ് പ്രസിഡൻറ്), ഡോ. ടി.എം. സുരേന്ദ്രനാഥ് (കണ്ണൂർ), പ്രഫ. എം.ജെ. മേരി (കണ്ണൂർ), വി.ജി. സുരേഷ് ബാബു (കോട്ടയം), എൽ.ബി. ശശി (തിരുവനതപുരം), അനിൽ ആനിക്കാട്ട് (ഇടുക്കി)-(വൈസ് പ്രസിഡൻറുമാർ), ബാബു കുട്ടൻചിറ (കോട്ടയം), ജോയ് വർഗീസ് (ഇടുക്കി), ജെ. ശക്തിധരൻ (ആലപ്പുഴ), ഷീല സുനിൽ (ആലപ്പുഴ), രമേഷ്കുമാർ (കൊല്ലം)-(സെക്രട്ടറിമാർ). ഇ.പി. രാഘവൻ പിള്ള (കോട്ടയം, ട്രഷറർ) ഉൾപ്പെടെ 40 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആശ്രയ പ്രസിഡൻറ് കെ. സദാശിവൻ, സെക്രട്ടറി കലയപുരം ജോസ്, ഡോ. ടി.എം. സുരേന്ദ്രനാഥ്, ബാബുകുട്ടൻചിറ, സജിത്ത് വയനാട്, വിദ്യാസാഗർ, ശക്തിധരൻ, മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story