Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാസഞ്ചർ െട്രയിനുകളുടെ...

പാസഞ്ചർ െട്രയിനുകളുടെ റദ്ദാക്കൽ: റെയിൽവേ പാസഞ്ചേഴ്സ്​ അസോസിയേഷൻ മാർച്ചും ധർണയും നടത്തി

text_fields
bookmark_border
കൊല്ലം: റദ്ദാക്കിയ പാസഞ്ചർ െട്രയിനുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. അറ്റകുറ്റപ്പണികളുടെ മറവിൽ കഴിഞ്ഞ ആഴ്ച മുതൽ കൊല്ലം, കായംകുളം സ്റ്റേഷനുകളിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന എേട്ടാളം പാസഞ്ചർ െട്രയിനുകൾ റെയിൽവേ അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്. യാത്രാക്ലേശം പരിഹരിച്ചില്ലെങ്കിൽ തിരുവനന്തപുരം ഡിവിഷൻ ഓഫിസിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് പറഞ്ഞു. ധർണ കോർപറേഷൻ പ്രതിപക്ഷനേതാവ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. ദിപുലാൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കൺവീനർ ജെ. ഗോപകുമാർ, കാര്യറ നാസർ, സന്തോഷ് രാജേന്ദ്രൻ, ആർ. സാജൻ, കുരുവിള ജോസഫ്, ചിതറ അരുൺ ശങ്കർ, എം.എസ്. വിശാൽ, നാസർ ജാഫർ, ശരത് കടപ്പാക്കട, വി. മഹേഷ്, ജയേന്ദ്രൻ, റസലുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story