Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്​മസ്​–പുതുവത്സര...

ക്രിസ്​മസ്​–പുതുവത്സര വിപണി: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും നിർദേശം

text_fields
bookmark_border
കൊല്ലം: ക്രിസ്മസ്--പുതുവത്സര വേളയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കർശനനടപടി സ്വീകരിക്കാൻ തീരുമാനം. കലക്ടറുടെ നിർദേശപ്രകാരം പൊതുവിപണയിൽ പരിശോധനനടത്തി വിലനിലവാരം നിയന്ത്രിക്കാൻ പ്രത്യേകസംഘത്തിന് കലക്ടറേറ്റിൽ ചേർന്ന യോഗം രൂപംനൽകി. ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ലീഗൽ മെേട്രാളജി, റവന്യൂ വകുപ്പ്, പൊലീസ് എന്നിവ ജില്ലയൊട്ടാകെ സംയുക്ത പരിശോധന നടത്തും. പച്ചക്കറി വിപണന കേന്ദ്രങ്ങൾ, പൊതുവിതരണ സംഭരണശാലകൾ, ഹോട്ടലുകൾ, ചന്തകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തി​െൻറ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകളുടെയും പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ പരിശോധന നടത്തും. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധനപാലനവും സുരക്ഷയും ശക്തിപ്പെടുത്താൻ പൊലീസ് പ്രത്യേക നിരീക്ഷണവും സ്ഥിരം രാത്രികാല പരിശോധനയും കുറ്റവാളികളുടെ പട്ടികയിലുള്ളവരുടെ കരുതൽ തടങ്കലും ഉറപ്പാക്കും. വിവിധ പരിശോധന സംഘങ്ങളുടെ പ്രവർത്തനം കൺേട്രാൾ റൂമുകൾ മുഖേന ഏകോപിപ്പിക്കും. എ.ഡി.എമ്മി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കെ.ടി. വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധവകുപ്പുകളുടെ ജില്ല മേധാവികൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story