Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഴിമുടക്കി ടാറിങ്​​;...

വഴിമുടക്കി ടാറിങ്​​; ആംബുലൻസിൽനിന്ന്​ രോഗിയെ ചുമന്ന്​ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
കൊട്ടിയം: യാത്രാസൗകര്യം ഒരുക്കാതെയുള്ള ടാറിങ് ജനത്തെയും വാഹനയാത്രക്കാരേയും വലച്ചു. ആംബുലൻസിൽ കൊണ്ടുവന്ന രോഗിയെ ഗതാഗതക്കുരുക്കുമൂലം ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവവും ഉണ്ടായി. പാലത്തറയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ടാറിങ് മൂലം ജനം വലഞ്ഞത്. ബൈപാസ് റോഡി​െൻറ ടാറിങ് ജോലികളാണ് നടക്കുന്നത്. വാഹനങ്ങൾ കടന്നുപോകുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ പാലത്തറയിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. പാലത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന രോഗിയെയാണ് ആംബുലൻസിൽനിന്ന് പുറത്തെടുത്ത് ഒപ്പമുണ്ടായിരുന്നവർ ചുമന്നുകൊണ്ടുപോയത്.
Show Full Article
TAGS:LOCAL NEWS 
Next Story