Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.ബി.ഐ ഉപഭോക്തൃ...

എസ്​.ബി.ഐ ഉപഭോക്തൃ സേവാകേന്ദ്രം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കുണ്ടറ: കേന്ദ്ര ഐ.ടി മന്ത്രാലയത്തി​െൻറ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്തൃ സേവാകേന്ദ്രത്തി​െൻറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എസ്.ബി.ഐ ചീഫ് മാനേജർ എസ്. രഘുപതി, സി.എസ്.സി സംസ്ഥാന എക്സിക്യൂട്ടിവ് ജിനോചാക്കോ എന്നിവർ പങ്കെടുക്കും. പെരിനാട്ട് ലൈസൻസ് മേള കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തും ഭക്ഷ്യസുരക്ഷവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി ആൻഡ് ഒ ലൈസൻസ്, ഭക്ഷ്യസുരക്ഷ, ലൈസൻസ് എന്നിവ നൽകുന്നതിനായി പ്രത്യേകമേള സംഘടിപ്പിക്കും. തിങ്കളാഴ്ച പെരിനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് മേള. ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിനും ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകും. വ്യാപാര സ്ഥാപനങ്ങൾ, ഫാമുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ലൈസൻസ് എടുക്കണം. തുടർന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നും പിഴ ഈടാക്കും. േപ്രാസിക്യൂഷൻ നടപടികളും സ്വീകരിക്കും. ഫോൺ: 9496041781. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ആഘോഷിച്ചു കരുനാഗപ്പള്ളി: രാഹുലി​െൻറ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇന്ത്യയും കൂടുതല്‍ ശക്തമാകുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ പറഞ്ഞു. എ.ഐ.സി.സി പ്രസിഡൻറായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്‌നേഹസംഗമവും പായസവിതരണവും നടത്തി. കെ.സി. രാജന്‍ ഡി.സി.സി വൈസ്പ്രസിഡൻറ് കെ.ജി. രവിക്ക് മധുരം നല്‍കി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, തൊടിയൂര്‍ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, എച്ച്. സലീം, മുനമ്പത്ത് വഹാബ്, രമാഗോപാലകൃഷ്ണൻ, കെ.കെ. സുനില്‍കുമാർ, ലീലാകൃഷ്ണന്‍, കബീര്‍ എം. തീപ്പുര, എം. അന്‍സാർ, ആര്‍. രാജശേഖരൻ, കളീക്കല്‍മുരളി, ജയകുമാർ, സി.പി. പ്രിന്‍സ്, ബാബു അമ്മവീട്, സദാശിവൻ, കുന്നേല്‍രാജേന്ദ്രന്‍, എസ്. മണിലാൽ, ടി.പി. സലീംകുമാർ, കെ.ആര്‍. സന്തോഷ്ബാബു, ജി. മഞ്ജുക്കുട്ടൻ, സെവന്തികുമാരി, രതീദേവി, ശകുന്തള അമ്മവീട്, തയ്യില്‍തുളസി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story