Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവുനായ...

തെരുവുനായ വന്ധ്യംകരണത്തിന് വെറ്ററിനറി സയൻസ്​ വിദ്യാർഥികളെ ഉപയോഗിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി നടപ്പാക്കുന്ന ആനിമൽ ബർത്ത് കൺേട്രാൾ (എ.ബി.സി) പദ്ധതിയിൽ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസിന് പഠിക്കുന്ന അവസാനവർഷ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വെറ്ററിനറി ഡോക്ടർമാർ കുറവുള്ള സ്ഥലങ്ങളിൽ ഇവരെ നിയമിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ ജഡ്ജി പി. മോഹനദാസ് ഉത്തരവിട്ടു. തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ നായപിടിത്തക്കാരുടെ സേവനം പ്രയോജനപ്പെടുത്തണം. മൃഗക്ഷേമ സന്നദ്ധസംഘടനകളുടെ സേവനം തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ആവശ്യപ്പെടാമെന്നും ഉത്തരവിൽ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും എ.ബി.സി പദ്ധതി പ്രകാരം മോണിറ്ററിങ് കമ്മിറ്റികൾ രൂപവത്കരിക്കണം. ഇത്തരം കമ്മിറ്റികൾ അനധികൃത കശാപ്പുശാലകളുടെ പ്രവർത്തനം നിർത്തിവെപ്പിക്കണം. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം ഒഴിവാക്കാനും നടപടിയെടുക്കണം. ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ സ്റ്റെർലൈസേഷനും വാക്സിനേഷനും നടത്താൻ തനത് ഫണ്ട് ഉപയോഗിച്ച് പ്രത്യേക പ്ലാൻ രൂപവത്കരിക്കണം. സ്റ്റെർലൈസേഷനുശേഷം നായയെ പിടിച്ച സ്ഥലത്ത് തിരികെ വിടണം. ഇതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടാം.
Show Full Article
TAGS:LOCAL NEWS 
Next Story