Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാൻസ്‌​െജൻ‌ഡർ...

ട്രാൻസ്‌​െജൻ‌ഡർ സംരക്ഷണബിൽ റദ്ദാക്കണം; ഇന്ന്​ രാജ്​ഭവൻ മാർച്ച്​

text_fields
bookmark_border
തിരുവനന്തപുരം: മനുഷ്യാവകാശങ്ങളെ മാനിക്കാത്ത ട്രാൻസ്ജെൻ‌ഡർ സംരക്ഷണ ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ ഞായറാഴ്ച രാജ്‌ഭവൻ മാർച്ച് നടത്തും. രാജ്യത്തെ ലക്ഷക്കണക്കിന് ട്രാൻസ്‌ജെൻ‌ഡറുകളെ അന്യായമായി ക്രിമിനൽ കുറ്റവാളികളാക്കാനും ജീവനോപാധികൾ ഇല്ലാതാക്കാനുമാണ് ബില്ലെന്ന് വിവിധ ട്രാൻസ്‌ജെൻഡർ സംഘടനകളുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തിരുച്ചി ശിവ എം.പി രാജ്യസഭയിൽ 2016ൽ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ ബില്ലിൽ ഉണ്ടായിരുന്ന എല്ലാ ഗുണപരമായ നിർദേശങ്ങളും കാറ്റിൽപറത്തിയാണ് ബിൽ അവതരിപ്പിക്കുന്നതെന്നും ആരോപിച്ചു. ഞായറാഴ്ച രാവിലെ 10ന് പാളയം രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന് മാർച്ച് ആരംഭിക്കും. എ.ജി.എം.എഫ്.കെ പ്രസിഡൻറ് ശ്രീക്കുട്ടി, സംസ്‌ഥാന ട്രാൻസ്‌ജെൻഡർ ജസ്‌റ്റിസ് ബോർഡ് അംഗം സോനു നിരഞ്ജൻ, ക്വീയറിഥം വൈസ് പ്രസിഡൻറ് ശ്യാമ എസ്. പ്രഭ, സഹയാത്രിക കോ-ഓഡിനേറ്റർ അഹനാ മേഖൽ, പി.കെ. പ്രിജിത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കരാേട്ട മോസ്‌കോഫിറ്റ് ഇന്ന് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ തിരുവനന്തപുരം: വേള്‍ഡ് കരാട്ടെ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഷിന്‍ക്യോകുഷിന്‍ കായ് കരാേട്ട മോസ്‌കോഫിറ്റ് ഞായറാഴ്ച ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമ​െൻറ് അഞ്ചാമത് വേള്‍ഡ് ചാമ്പ്യനും വേള്‍ഡ് കരാട്ടെ ഓര്‍ഗനൈസേഷന്‍ പ്രസിഡൻറുമായ ഷിഹാന്‍കെന്‍ജി മിഡോറി നിയന്ത്രിക്കുമെന്ന് വേള്‍ഡ് കരാട്ടെ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story