Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാര്യവട്ടം കാമ്പസിലെ...

കാര്യവട്ടം കാമ്പസിലെ അപ്രഖ്യാപിത അവധി; ഹോസ്​റ്റൽ ഒഴിഞ്ഞുപോയില്ല: വിദ്യാർഥികളെ പൂട്ടിയി​െട്ടന്ന്​

text_fields
bookmark_border
കഴക്കൂട്ടം: അപ്രഖ്യാപിത അവധി നൽകി വിദ്യാർഥികളെ വലച്ചത് വിവാദമായ കാര്യവട്ടം കാമ്പസിൽ പ്രതിഷേധം ശക്തം. അവധി നൽകിയിട്ടും ഹോസ്റ്റൽ ഒഴിഞ്ഞുപോകാൻ വിദ്യാർഥിനികൾ തയാറായില്ല. കഴിഞ്ഞദിവസം ഹോസ്റ്റലിൽ തന്നെ വിദ്യാർഥികൾ തങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ ഹോസ്റ്റൽ അധികൃതർ വിദ്യാർഥികളെ അകത്താക്കി പൂട്ടിയിടുകയായിരുന്നുവത്രെ. തുടർന്ന് രക്തസമ്മർദം കൂടിയ രണ്ട് വിദ്യാർഥിനികൾ പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുണ്ട്. മെസിൽ പഴകിയതും കേടായതുമായ ഭക്ഷണം തുടർച്ചയായി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് രണ്ടാഴ്ച മുമ്പ് പ്രതിഷേധം തുടങ്ങിയത്. ബുധനാഴ്ച ഭക്ഷണത്തിൽ പുഴുവിെന കണ്ടെത്തിയതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ധാരണയായിരുന്നു. എന്നാൽ, ചർച്ചയിലെ തീരുമാനത്തിൽനിന്ന് വ്യതിചലിച്ച് 22വരെ വൈസ് ചാൻസലർ അവധി പ്രഖ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച പ്രതിഷേധം സംഘർഷത്തി​െൻറ വക്കോളമെത്തി. തുടർന്ന് മുൻ എം.എൽ.എ വി. ശിവൻകുട്ടി, യൂത്ത് കമീഷൻ ചെയർപേഴ്സൺ ചിന്ത െജറോം, ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തി. തുടർന്ന് തിങ്കളാഴ്ച മുതൽ ഹോസ്റ്റലുകൾ തുറക്കാനും മെസി‍​െൻറ പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ ഭക്ഷണം എത്തിക്കാൻ പകരം സംവിധാനം ഒരുക്കിയതായും പറഞ്ഞു. ഹോസ്റ്റലിൽ പൂട്ടിയിെട്ടന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള വിദ്യാർഥിനികളുടെ പരാതിയിന്മേൽ യൂത്ത് കമീഷൻ കേസെടുത്തു. തിങ്കളാഴ്ചക്കകം പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്നും വിദ്യാർഥിനികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story