Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാര്‍ഷിക സെന്‍സസ്:...

കാര്‍ഷിക സെന്‍സസ്: മൂന്നാം ഘട്ടം ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന 10ാമത് കാര്‍ഷിക സെന്‍സസി​െൻറ മൂന്നാംഘട്ടമായ ഇന്‍പുട്ട് സർവേയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ദേശവ്യാപകമായി നടത്തുന്ന സെന്‍സസി​െൻറ ഒന്നും (ലിസ്റ്റിങ്), രണ്ടും (പ്രധാന സർവേ) ഘട്ടങ്ങളുടെ ഡാറ്റ ശേഖരണം പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തില്‍ 2016-17 കാര്‍ഷിക വര്‍ഷം അടിസ്ഥാനമാക്കി കൃഷിക്ക് ഉപയോഗിക്കുന്ന വിത്തിനങ്ങള്‍, ജൈവ/രാസവളങ്ങള്‍, ജൈവ/രാസകീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍/യന്ത്രങ്ങള്‍, കാര്‍ഷിക വായ്പ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും. ഇതുപ്രകാരം തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കര്‍ഷകരുടെ ഉന്നമനം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതി ആസൂത്രണത്തിന് ഉപയോഗിക്കും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍മാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍/സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവര്‍ ഫീല്‍ഡ് തല വിവരങ്ങള്‍ ശേഖരിക്കും. വകുപ്പിലെ ജില്ലതല / സംസ്ഥാനതല ഓഫിസര്‍മാര്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story