Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightatttn all...

atttn all must++വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ്​ നവീകരണത്തിന്​ 90,000 കോടി നൽകുമെന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border
ഷില്ലോങ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ്, ദേശീയ പാതകൾ എന്നിവ നവീകരിക്കുന്നതിനായി അടുത്ത മൂന്നു വർഷത്തിനകം 90,000 കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പടിഞ്ഞാറൻ മേഘാലയയിലെ തുറയെയും ഷില്ലോങ്ങിനെയും ബന്ധിപ്പിക്കുന്ന 271 കിലോമീറ്റർ രണ്ടുവരി ദേശീയപാത രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മിസോറമിൽനിന്നാണ് പ്രധാനമന്ത്രി മേഘാലയയിലേക്ക് വന്നത്. പ്രത്യേക റോഡ് വികസന പദ്ധതി പ്രകാരം 60,000 കോടിയും ഭാരത്മാല പദ്ധതിയിൽപ്പെടുത്തി 30,000 കോടിയുമാണ് അനുവദിക്കുക. വടക്കുകിഴക്കൻ മേഖലയിൽ 4000 കിലോമീറ്റർ ദേശീയപാതക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story