Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജ്ഞാനത്താൽ...

ജ്ഞാനത്താൽ പ്രചോദിതമായ പെണ്ണിടങ്ങൾ

text_fields
bookmark_border
മുൻകാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുസ്ലിം പെൺകുട്ടികൾ വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് നാമുള്ളത്. എന്നിരുന്നാലും സ്ത്രീക്ക് സ്വത്വബോധം നേടിക്കൊടുക്കുന്നതിൽ, അവളുടെ വിവിധങ്ങളായ അഭിരുചികൾ സാക്ഷാത്കരിക്കുന്നതിൽ, അവളുടെ കഴിവുകൾ സാമൂഹിക നിർമിതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിലെല്ലാം സമൂഹം എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് ചോദിച്ചാൽ അത്ര ആശാവഹമല്ല മറുപടി. മുമ്പുണ്ടായിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ സങ്കീർണവും അപകടകരവുമായ പ്രതിസന്ധികൾ നേരിടുന്നവരാണ് പുതിയ തലമുറയിലെ സ്ത്രീകൾ. പലയിടങ്ങളിലും സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിവന്നിട്ടുണ്ടെങ്കിലും അവരുടെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അതിനെക്കാൾ മുഴങ്ങുന്നത് സ്ത്രീരോദനം തന്നെയാണ്. വിദ്യാഭ്യാസം ഏറ്റവും ലാഭകരമായ ബിസിനസായി മാറിയത് വിദ്യ അഭ്യസിക്കുന്നതി‍​െൻറ ലക്ഷ്യം വെറും ഡിഗ്രി കരസ്ഥമാക്കലും ഏറ്റവും എളുപ്പത്തിൽ പണമുണ്ടാക്കാൻ കഴിയുന്ന ജോലി സമ്പാദനവും മാത്രമായതുമൊക്കെ കാരണമായി ചൂണ്ടിക്കാണിക്കാമെങ്കിലും സമൂഹത്തിൽ സ്ത്രീയോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം. പെണ്ണിനെ ഇരയായും കേവലം ശരീരമായും കാണാനാണ് മതേതര ഭൗതിക പ്രസ്ഥാനങ്ങൾക്ക് താൽപര്യം. സ്ത്രീ ശരീരത്തി​െൻറ വിപണന സാധ്യതയാണ് ഇന്നും പുരോഗമനത്തി​െൻറയും സ്വാതന്ത്ര്യത്തി​െൻറയും ലേബലിൽ വിറ്റഴിക്കപ്പെടുന്നത്. പെണ്ണി​െൻറ ആത്മവിശ്വാസം ഈതിക്കെടുത്തി അപകർഷതാബോധം സൃഷ്ടിച്ച് എന്നും അധമബോധത്തിൽ അടിമപ്പെടുത്തിനിർത്താനാണ് ഏവരും ശ്രമിക്കുന്നത്. മത പൗരോഹിത്യമാകട്ടെ, മതത്തിൽ ഒരു തെളിവുമില്ലാത്ത കുടുസ്സായ നിയന്ത്രണങ്ങൾ സ്ത്രീക്കുമേൽ അടിച്ചേൽപിക്കുന്നത് നിർബാധം തുടരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അഴിക്കോട് വിമൻസ് ഇസ്ലാമിയാ കോളജിൽ നടക്കുന്ന പൂർവ വിദ്യാർഥി സംഗമവും സനദ് ദാന സമ്മേളനവും ഏറെ പ്രാധാന്യമുള്ളതാണ്. കരുത്തുറ്റ സ്ത്രീകളിലൂടെയാണ് സാമൂഹിക വിപ്ലവം സാധ്യമാകേണ്ടതെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയവും ധാർമികവുമായ അധ്യാപനങ്ങൾ കൂടി നിൽക്കുമ്പോൾ മാത്രമേ സന്തുലിതമായൊരു ജീവിത വീക്ഷണം കരുപ്പിടിപ്പിക്കാൻ സാധ്യമാകൂ എന്നും തിരിച്ചറിഞ്ഞ് അതിനുവേണ്ടി അഹോരാത്രം പണിയെടുത്തവരാണ് ഈ സ്ഥാപനത്തി​െൻറ പിന്നിൽ പ്രവർത്തിച്ചവർ. പെൺകുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരം നൽകുക വഴി ആത്മവിശ്വാസവും അവകാശബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കല എന്നാൽ കേവലം ചില ശരീര പ്രകടനങ്ങൾ മാത്രമല്ലെന്നും എല്ലാവിധ സർഗവാസനകളും സംശുദ്ധമായ ധാർമികമൂല്യങ്ങളിൽ ഉൗന്നി നിന്നുകൊണ്ട് നന്മയുടെ സംസ്ഥാപനത്തിനായി വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുമെന്നും അതിന് ദീനിൽ ഒരു തടസ്സവുമില്ലെന്നും സമൂഹത്തെ പഠിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. വരുംകാലത്തി​െൻറ പ്രശ്നങ്ങളെക്കൂടി അഭിമുഖീകരിക്കാനുതകുന്ന രീതിയിൽ സ്ഥാപനം ഇനിയും വളരേട്ട എന്നാശംസിക്കുന്നു. പുതുയുഗത്തിലേക്ക് ഉറച്ച കാൽവെപ്പുകൾ നടത്താൻ പ്രചോദനമാകേട്ട ഈ സംഗമം. ആത്മാർഥതയും പ്രതിബദ്ധതയുമുള്ള മാനേജ്മ​െൻറും സ്റ്റാഫും ഇത്തരം സ്ഥാപനങ്ങളുടെ ഏറ്റവും വലിയ വ്യതിരിക്തതയാണ്. സ്ഥാപനത്തി​െൻറ വളർച്ചയിൽ പങ്കാളികളായ എല്ലാവർക്കും ആശംസകൾ നേരുന്നു. പഠിച്ചിറങ്ങുന്ന വിദ്യാർഥിനികൾക്ക് സമൂഹത്തിലെ മറ്റ് സഹോദരിമാർക്ക് ദിശാബോധം നൽകി മുന്നോട്ടുപോകാൻ കഴിയേട്ട എന്നും പ്രാർഥിക്കുന്നു. എ. റഹ്മത്തുന്നിസ വനിത സംസ്ഥാന പ്രസിഡൻറ് ജമാഅത്തെ ഇസ്ലാമി, കേരള
Show Full Article
TAGS:LOCAL NEWS 
Next Story