Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ മാർച്ച്

text_fields
bookmark_border
ഓച്ചിറ: പഞ്ചായത്തിലെ ഗുണ്ട മാഫിയ സംഘങ്ങളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ഓച്ചിറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ആർ. ബിജു, ആർ. നിധിൻ, ആർ. ശരവണൻ, കെ. നൗഷാദ്, കെ. സന്തോഷ്, സുജിത്ത് എന്നിവർ സംസാരിച്ചു. റോഡരികിൽ അപകടഭീഷണി ഉയർത്തി ഉണങ്ങിയ മരം കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂരിൽ റോഡരികിലെ ഉണങ്ങിയമരം അപകടഭീഷണി ഉയർത്തുന്നു. കടത്തൂർ-മണ്ണടിശ്ശേരി ക്ഷേത്രത്തിന് കിഴക്ക് വശം റോഡരികിൽ കുറ്റിഅയ്യത്ത് ജങ്ഷനിലാണ് വൃക്ഷം അപകടഭീഷണിയുമായി നിൽക്കുന്നത്. വൃക്ഷത്തി​െൻറ ചുവട് ദ്രവിച്ച് ഉണങ്ങിനിൽക്കുന്നത് മൂലം ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ്. ഇതിന് സമീപത്തായി ട്രാൻസ്ഫോമർ, പതിനൊന്ന് കെ.വി വൈദ്യുതി ലൈൻ എന്നിവയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story