Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിശ്വകർമജരെ പരമ്പരാഗത...

വിശ്വകർമജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുന്നതിന്​ ശ്രമം നടത്തും ^മന്ത്രി

text_fields
bookmark_border
വിശ്വകർമജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുന്നതിന് ശ്രമം നടത്തും -മന്ത്രി കാവനാട്: വിശ്വകർമജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുന്നതിനും ശങ്കരൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനും ശ്രമം നടത്തുമെന്ന് മന്ത്രി കെ. രാജു. മുളങ്കാടകം ക്ഷേത്ര തീർഥാടനത്തോടനുബന്ധിച്ച് കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിന് കന്നുകാലി വളർത്തൽ പരിപോഷിപ്പിക്കാനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. വേദ പഠനകേന്ദ്രം സംസ്ഥാന കമ്മിറ്റി അംഗം വി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. സജിനാഥ്, ആറ്റൂർ ശരച്ചന്ദ്രൻ, കോട്ടയ്ക്കകം സദാനന്ദൻ, സുരേഷ് കുമ്മല്ലൂർ എന്നിവർ സംസാരിച്ചു. കഥകളി സംഗീതജ്ഞൻ കലാഭാരതി അജയകുമാർ, ഒാട്ടൻ തുള്ളൽ കലാകാരൻ മുളങ്കാടകം എൻ. മനോജ്കുമാർ എന്നിവരെ മന്ത്രി വിശ്വകീർത്തി പുരസ്കാരം നൽകി ആദരിച്ചു. സുദേവൻ കൊട്ടിയം സ്വാഗതവും രാമചന്ദ്രൻ കടകംപള്ളി നന്ദിയും പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി പിരിച്ചുവിടണം -ന്യൂനപക്ഷ മോർച്ച -must - കൊല്ലം: ഒാഖി ചുഴലിക്കാറ്റി​െൻറ തീവ്രത കേന്ദ്ര ഏജൻസി മുൻകൂട്ടി സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന ദുരന്ത നിവാരണ അതോറിറ്റി പിരിച്ചുവിടണമെന്ന് ഭാരതീയ ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് കെ.കെ. ജോണും ജനറൽ സെക്രട്ടറി മുഖത്തല റഹീമും ആവശ്യപ്പെട്ടു. വിദഗ്ധരെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയെ ആഭ്യന്തര വകുപ്പിന് കീഴിലാക്കണെമന്നും അവർ പറഞ്ഞു. 'അവഗണന അവസാനിപ്പിക്കണം' കൊല്ലം: വസ്തു കച്ചവട മേഖലയിൽ തൊഴിലെടുക്കുന്നവരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള ലാൻഡ് ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇൗ മേഖലയിൽ തൊഴിലെടുക്കുന്നവർ തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. സർക്കാറുകളുടെ തെറ്റായ നടപടികൾ മൂലം വസ്തു കച്ചവടം പൂർണമായും സ്തംഭിച്ചെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ചക്കാല നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയി ജോർജ് ഉദ്ഘാടനം ചെയ്തു. ഷിനാസ് കാസിം, രവി ചന്ദ്രബാബു, ജോൺസൺ വൈദ്യൻ, വത്സ രാമകൃഷ്ണൻ തൃശൂർ, കമൽനാഥ്, എം. സജിനി കോട്ടയം, കമർ അയണിക്കാട്ട്, മുഹമ്മദ് ബാദുഷ, ജബ്ബാർ ആലപ്പുഴ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story