Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവേകാനന്ദ സ്​പർശം:...

വിവേകാനന്ദ സ്​പർശം: നെഹ്റു യുവകേന്ദ്ര ബ്ലോക്കുകളിൽ യുവജനസഭകൾ സംഘടിപ്പിക്കും

text_fields
bookmark_border
കൊല്ലം: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതി​െൻറ 125ാത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും യുവജനസഭകൾ സംഘടിപ്പിക്കും. നാഷനൽ സർവിസ് സ്കീം, യുവജന സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഓരോ യുവജനസഭയിലും 100 പേരുടെ പങ്കാളിത്തമുണ്ടാകും. വിവേകാനന്ദ ദർശനങ്ങൾ, അദ്ദേഹത്തി​െൻറ ജീവിതവും പ്രവർത്തനവും യുവജനങ്ങൾക്ക് എങ്ങനെ പ്രചോദനമായി എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ വിലയിരുത്തി റിപ്പോർട്ട് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് സമർപ്പിക്കും. ദേശീയ യുവജന ദിനമായ ജനുവരി 12ന് ജില്ലതല യുവജന സമ്മേളനവും ജില്ലയിലെ മികച്ച സന്നദ്ധ സംഘടനകൾക്കുള്ള അവാർഡ്ദാനച്ചടങ്ങും നടക്കുമെന്ന് ജില്ല യൂത്ത് കോ ഓഡിനേറ്റർ ബി. അലി സാബ്രിൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story