Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ ഭക്ഷ്യസുരക്ഷ...

ജില്ലയിൽ ഭക്ഷ്യസുരക്ഷ രജിസ്​േട്രഷൻ അന്തിമഘട്ടത്തിൽ

text_fields
bookmark_border
കൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള രജിസ്േട്രഷനും ലൈസൻസിങ്ങും അന്തിമഘട്ടത്തിലേക്ക്. ഇതുവരെ രജിസ്േട്രഷൻ 75 ശതമാനം പിന്നിട്ടു. 2018 ജനുവരിയിൽ 100 ശതമാനം കൈവരിക്കുന്നതോടെ രാജ്യത്ത് തന്നെ ആദ്യമായി സമ്പൂർണ രജിസ്േട്രഷൻ നടപ്പാക്കുന്ന ജില്ലയായി കൊല്ലം മാറും. ഭക്ഷണപദാർഥങ്ങളുമായി ബന്ധപ്പെടുന്ന സംരംഭകരുടെയും വിതരണക്കാരുടെയും ഉൽപാദകരുടെയും രജിസ്േട്രഷനാണ് നടന്നുവരുന്നത്. തികച്ചും സുരക്ഷിതമായ ആഹാരം എന്ന അവകാശമാണ് ഇതുവഴി സംരക്ഷിക്കപ്പെടുകയെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ കെ. അജിത്ത്കുമാർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. വാർഡ് തലത്തിലുള്ള രജിസ്േട്രഷൻ സംബന്ധിച്ച പരിശോധനക്ക് ശേഷമായിരിക്കും പഞ്ചായത്തുതലത്തിൽ സമ്പൂർണ രജിസ്േട്രഷൻ പ്രഖ്യാപനം നടത്തുക. ഇതി​െൻറ തുടർച്ചയായി ജില്ലതലത്തിലെ സമ്പൂർണനേട്ടം പ്രഖ്യാപനവുമുണ്ടാകും. ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്കൂളുകൾ, മെഡിക്കൽ സ്റ്റോറുകൾ, റേഷൻ കടകൾ എന്നിവയെയും രജിസ്േട്രഷ​െൻറ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ജില്ലയിലെ 1500 റേഷൻ കടകൾ, 900 സ്കൂളുകൾ, 1693 മെഡിക്കൽ ഷോപ്പുകൾ, 20 കള്ളുഷാപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് രജിസ്േട്രഷൻ. പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണവുമുണ്ട്. ലൈസൻസിങ്ങും രജിസ്േട്രഷനും അതിവേഗമാക്കാൻ ഓൺലൈൻ മേളകളുമുണ്ട്. ഇതുവരെ ലൈസൻസ്/രജിസ്േട്രഷൻ കരസ്ഥമാക്കിയിട്ടില്ലാത്തവർക്കാണ് ഇത് കൂടുതൽ പ്രയോജനകരമാവുക. കരുനാഗപ്പള്ളി, ചാത്തന്നൂർ, പുനലൂർ, കുളത്തൂപ്പുഴ, അഞ്ചൽ എന്നിവിടങ്ങളിൽ രജിസ്േട്രഷൻ മേളകൾ പൂർത്തിയായി. ഇരവിപുരം നിയോജകമണ്ഡലത്തിൽ 16ന് പള്ളിമുക്ക് ഇക്ബാൽ മെമ്മോറിയൽ ലൈബ്രറി ഹാൾ, 17ന് പോളയത്തോട് കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ്, 18ന് വൈ.എം.എ ലൈബ്രറി, പാൽകുളങ്ങര ടെമ്പിൾ ഗ്രൗണ്ട്, 19ന് കൊട്ടിയം വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ് മേള. ടൗൺ അതിർത്തിയിലെ റിയാ ടെക്നോളജീസിൽ 16നും 17ന് എൻ.ആർ.എച്ച്.എം ഹാൾ, ടി.ബി സ​െൻറർ ബിൽഡിങ്, 17ന് കുണ്ടറ സി.എസ്.ഐ കോംപ്ലക്സ്, 18ന് പെരിനാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, 19ന് ചന്ദനത്തോപ്പ് ഡിജിറ്റൽ സേവാകേന്ദ്രം, 22ന് ചവറ വികാസ് സാംസ്കാരികവേദി എന്നിവിടങ്ങളിലും മേളയുണ്ടാകും. കുന്നിക്കോട് എം.എസ്.എം ഒാഡിറ്റോറിയത്തിൽ 16നും 18ന് കൊട്ടാരക്കര വ്യാപാരഭവനിലുമാണ് മേള. കുന്നത്തൂർ, കരുനാഗപ്പള്ളി, പുനലൂർ, ചാത്തന്നൂർ എന്നിവിടങ്ങളിൽ രണ്ടാംഘട്ട ലൈസൻസ്, രജിസ്േട്രഷൻ മേള ഡിസംബർ അവസാനവാരമാണ് നടത്തുക. ലൈസൻസ്, രജിസ്േട്രഷൻ നേടിയ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ അവ പ്രദർശിപ്പിക്കണം. ആഹാരസാധനങ്ങളുടെ വിൽപനയും വിതരണവും നടത്തുന്ന വാഹനങ്ങളിലും കുടിവെള്ള ടാങ്കറുകളിലും ലൈസൻസ്, രജിസ്ട്രഷൻ നമ്പർ പതിച്ചിരിക്കണം. ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തിട്ടുള്ളവർക്ക് മാത്രമേ ഇനി കാറ്ററിങ് ചുമതല നൽകാവൂയെന്നും ഭക്ഷ്യ സുരക്ഷ അസി. കമീഷണർ അറിയിച്ചു. രജിസ്േട്രഷനും ലൈസൻസും നേടാത്തവർക്ക് പിഴയടക്കം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story