Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേവിഷമുക്ത കൊല്ലം...

പേവിഷമുക്ത കൊല്ലം നഗരം: വളർത്തുനായ്​ക്കൾക്ക്​ ലൈസൻസും ചിപ്പും

text_fields
bookmark_border
കൊല്ലം: കൊല്ലം നഗരം പേവിഷമുക്തമാക്കുന്നതിനുള്ള നടപടികൾ േകാർപറേഷൻ ആരംഭിച്ചു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കൽ, വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകൽ എന്നിവ നടപ്പാക്കുമെന്ന് മേയർ വി. രാേജന്ദ്രബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ പരിധിയിലെ മുഴുവൻ തെരുവുനായ്ക്കളെയും വന്ധ്യംകരിച്ച് പേവിഷബാധക്കെതിരെയുള്ള കുത്തിെവപ്പ് നൽകി പോസ്റ്റ് ഒാപറേറ്റിവ് പരിപാലനം നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരികെവിടും. മാർച്ച് 31നകം നഗരത്തെ പേവിഷമുക്തമാക്കുകയാണ് ലക്ഷ്യം. തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി പദ്ധതി തിരുവനന്തപുരത്തെ സായി ട്രസ്റ്റുമായി സഹകരിച്ചാണ് നടപ്പാക്കുക. മൃഗസംരക്ഷണ വകുപ്പി​െൻറ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 19,55,000 രൂപ വകയിരുത്തിയിട്ടുണ്ട്. ഇതി​െൻറ തുടർച്ചയായി കോർപറേഷനിലെ വിവിധ ഡിവിഷനുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ സ്റ്റെറിലൈസേഷനും പേവിഷബാധക്കെതിരായ വാക്സിനേഷനും നൽകുന്നത് ആരംഭിച്ചു. 2015-16 വർഷം 1014ഉം 2016-17ൽ 705 നായ്ക്കെളയുമാണ് കോർപറേഷൻ പരിധിയിൽ വന്ധ്യംകരിച്ചത്. 6958 വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകി. നഗരപരിധിയിലെ എല്ലാ വളർത്തുനായ്ക്കൾക്കും ൈലസൻസും കൃത്യമായ വാക്സിനേഷനും നിർബന്ധമാക്കും. ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും ഏർപ്പെടുത്തും. ഉടമയുടെ വിവരങ്ങളും മറ്റും ഇൗ ചിപ്പ് പരിശോധിച്ചാൽ ലഭിക്കും. പ്രായാധിക്യം വരുേമ്പാഴും അസുഖബാധിതരാവുേമ്പാഴും നായ്ക്കെള ഉപേക്ഷിച്ചാൽ ഉടമയെ കണ്ടെത്തുന്നതിന് ചിപ്പ് സഹായകമാവും. വാർത്തസമ്മേളനത്തിൽ െഡപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സ്ഥിരം സമിതി ചെയർമാൻ എം.എ. സത്താർ, കോർപേറഷൻ സെക്രട്ടറി വി.ആർ. രാജു, സത്യസായി ഒാർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. പ്രിയ, നാരായണ സ്വാമി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story