Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ഥാനക്കയറ്റമില്ലാതെ...

സ്ഥാനക്കയറ്റമില്ലാതെ ആരോഗ്യ വകുപ്പിലെ വെക്‌ടർ കൺട്രോൾ യൂനിറ്റ് ജീവനക്കാർ

text_fields
bookmark_border
കൊല്ലം: വർഷങ്ങളായി ജോലിയെടുത്തിട്ടും അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ വലയുകയാണ് ആരോഗ്യവകുപ്പിലെ വെക്‌ടർ കൺട്രോൾ യൂനിറ്റ് ജീവനക്കാർ. ഫീൽഡ് വർക്കർമാരായി ജോലിയിൽ കയറുന്ന ഇവർക്ക് 10 വർഷത്തിനുശേഷമാണ് ഫീൽഡ് അസിസ്‌റ്റൻറുമാരായി പ്രമോഷൻ ലഭിക്കുക. പിന്നീട് വർഷങ്ങൾ കഴിഞ്ഞാലും ഉയർന്ന പദവിയായ െഫെലേറിയ അസിസ്‌റ്റൻറുമാരുടെ തസ്‌തികയിലേക്ക് പരിഗണിക്കുന്നില്ല. പബ്ലിക് ഹെൽത്ത് സ​െൻറർ വിഭാഗത്തിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായി സേവനം അനുഷ്‌ഠിച്ചവരെയാണ് ഇതിന് പകരമായി നിയമിക്കുന്നത്. ഈ ജോലിയുമായി ഒരു മുൻപരിചയമില്ലാത്തവരാണ് യൂനിറ്റി​െൻറ തലപ്പത്തെത്തുന്നതെന്ന് ഇവർ പറയുന്നു. ഫീൽഡ് അസി. പദവി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ പോസ്‌റ്റിന് തുല്യമാണെന്ന നിയമം ഉണ്ടെങ്കിലും സർക്കാർ നൽകുന്ന ഇൻസർവിസ് പരിശീലനത്തിനുശേഷം മാത്രമേ തുല്യമായ സ്‌കെയിലിലുള്ള ശമ്പളം ഇവർക്ക് ലഭിക്കുന്നുള്ളൂ. ജില്ലയിൽ ആകെ ഒരു വെക്‌ടർ യൂനിറ്റാണ് ഇപ്പോഴുള്ളത്. 2010-15 വർഷങ്ങളിൽ പുനലൂർ, കരുനാഗപ്പള്ളി, പരവൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന സബ്‌ യൂനിറ്റുകൾ ജീവനക്കാരുടെ കുറവുമൂലം ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല. ഫോഗിങ്, സ്‌പ്രേയിങ് പോലുള്ള ജോലികൾ ചെയ്യുന്നവർക്ക് റിസ്‌ക് അലവൻസ് പോലും ലഭ്യമാക്കുന്നുമില്ല. കൊതുകുജന്യ രോഗങ്ങൾ പകരാതിരിക്കാൻ ബോധവത്‌കരണം നൽകുക, വെള്ളക്കെട്ടുകളും ചവറുകൂനകളിലും സ്‌പ്രേയിങ് നടത്തുക മുതലായ ജോലികളാണ് ഫീൽഡ് വർക്കർമാർ ചെയ്യുന്നത്. രാസവസ്‌തുക്കൾ അടങ്ങിയ മരുന്നുകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഇതു പരിഗണിച്ച് റിസ്‌ക് അലവൻസ് പോലുള്ള ആനുകൂല്യം അനുവദിക്കണമെന്നും 15 വർഷം മുൻപരിചയമുള്ള ജീവനക്കാരെ ഒഴിവാക്കിയുള്ള ഉന്നതനിയമനങ്ങൾ അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങുകയാണ് കേരള ഹെൽത്ത് സർവിസസ് വെക്‌ടർ കൺട്രോൾ ഫീൽഡ് സ്‌റ്റാഫ് ഫെഡറേഷൻ.
Show Full Article
TAGS:LOCAL NEWS 
Next Story