Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷി ഫാമുകളിലെ കാഷ്വൽ...

കൃഷി ഫാമുകളിലെ കാഷ്വൽ തൊഴിലാളികളെ സ്​ഥിരപ്പെടുത്തും

text_fields
bookmark_border
തിരുവനന്തപുരം: കൃഷിവകുപ്പിന് കീഴിലെ ഫാമുകളിലെ കാഷ്വൽ െതാഴിലാളികളെ അതത് ഫാമുകളിലെ സ്ഥിരംതൊഴിലാളികളുടെ ഒഴിവിൽ സ്ഥിരപ്പെടുത്തി ഉത്തരവിറക്കി. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണിത്. കുറഞ്ഞത് 30 ദിവസമെങ്കിലും ജോലിചെയ്ത ദിവസ വേതനക്കാരെ കാഷ്വൽ തൊഴിലാളികളായി അംഗീകരിക്കാനും തീരുമാനിച്ചു. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി ഫാമുകളിൽ നിയമിച്ചവരെയും സ്ഥിരം ഒഴിവുകളിൽ സ്ഥിരപ്പെടുത്തും. എല്ലാ പുരുഷ തൊഴിലാളികളെയും സ്ഥിരെപ്പടുത്തിയശേഷം സ്ഥിരം പുരുഷ തൊഴിലാളി ഒഴിവുകൾ ബാക്കിയുണ്ടെങ്കിൽ സ്ത്രീതൊഴിലാളികൾക്ക് സമ്മതമാണെങ്കിൽ ഫാം കൗൺസിലി​െൻറ അംഗീകാരത്തോടെ നിയമിക്കും. ഇതേ മാനദണ്ഡം പുരുഷ തൊഴിലാളികൾക്കും ബാധകമാക്കും. ഫാം കൗൺസിൽ 15 ദിവസത്തിനകം യോഗം ചേർന്ന് തീരുമാനം എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
Show Full Article
TAGS:LOCAL NEWS 
Next Story